---
title: "#protest | നിയമനം നഷ്ടമായി; പുറമേരി ഹയർ സെൻഡറിക്ക് മുന്നിൽ അധ്യാപകർ സമരം തുടങ്ങി"
english_title: "missed appointment; The teachers started protesting in front of Purameri Higher Secondary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139949/missed-appointment-the-teachers-started-protesting-in-front-of-purameri-higher-secondary"
published_at: "2023-08-18T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df34aeb3ee0_appoinment.jpg"
keywords: []
---

# #protest | നിയമനം നഷ്ടമായി; പുറമേരി ഹയർ സെൻഡറിക്ക് മുന്നിൽ അധ്യാപകർ സമരം തുടങ്ങി

> **Lead Summary:** **നാദാപുരം : [ **അധ്യാപക ഒഴിവിലേക്ക് ജോലി ഉറപ്പ് നൽകി പണം വാങ്ങി നിയമനം നൽകാതെ വഞ്ചിക്കപ്പെട്ടതായി അധ്യാപകർ. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഏകദിന സമരം തുടങ്ങി. അജിതമാമ്പയിൽ, മീന മണിയോത്ത്, എം ഷർമിള,രവീന്ദ്രൻ മഠത്തിൽ എന്നിവരാണ് സ്കൂൾ പ്രവേശന കവാടത്തിൽ ഏക ദിന ഉപവാസ സമരം നടത്തുന്നത്.

## Article Content

**നാദാപുരം : [ **അധ്യാപക ഒഴിവിലേക്ക് ജോലി ഉറപ്പ് നൽകി പണം വാങ്ങി നിയമനം നൽകാതെ വഞ്ചിക്കപ്പെട്ടതായി അധ്യാപകർ. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഏകദിന സമരം തുടങ്ങി. അജിതമാമ്പയിൽ, മീന മണിയോത്ത്, എം ഷർമിള,രവീന്ദ്രൻ മഠത്തിൽ എന്നിവരാണ് സ്കൂൾ പ്രവേശന കവാടത്തിൽ ഏക ദിന ഉപവാസ സമരം നടത്തുന്നത്.

വെള്ളി രാവിലെ തുടങ്ങിയ സമരം വൈകീട്ട് അവസാനിക്കും.1994 ൽ അറുപത് ദിവസത്തിലധികം ജോലിചെയ്ത് 51A ക്ലെയിമിന് അവകാശികളായ നാല് അധ്യാപകരാണിവർ. സീറ്റ് നൽകാമെന്ന് പറഞ്ഞ് ഇവരിൽ നിന്നും അമ്പതിനായിരം രൂപ 94ൽ മാനേജർക്ക് വാങ്ങിയിരുന്നതായി ഇവർ പറയുന്നു. സീറ്റ് ഒഴിവ് വരുന്ന മുറക്ക് നിയമനം നൽകാമെന്ന ഉറപ്പിലാണ് പണം നൽകിയത്.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സീറ്റ് നൽകാതെ മറ്റുള്ളവർക്ക് നിയമനം നൽകിയതായി ഇവർ ആരോപിക്കുന്നു. അർഹതപ്പെട്ടിട്ടും 2022ൽ 6 പേരെയും, 23 ൽ 8 പേരെയും, അധ്യാപകതേര തസ്തികയിൽ നാലുപേരെയും നിയമിച്ചതായി ഇവർ പറഞ്ഞു. ഇവരിൽ പലരും ഇപ്പോൾ പ്രായപരിധി കഴിയാറായവരും മറ്റു ജോലികളിൽ പ്രവേശിക്കാൻ കഴിയാത്തവരുമാണ്. സമരത്തിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിചിതകാല സമരപരിപാടികളിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139949/missed-appointment-the-teachers-started-protesting-in-front-of-purameri-higher-secondary)