---
title: "#muslimyouthleague |  മുസ്ലിം യൂത്ത് ലീഗ് തൂണേരിയിൽ മുഹമ്മദ് അസ്ലം അനുസ്മരണ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "#MuslimYouthLeague #organized #MuhammadAslam #memorial #campaign #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139971/muslimyouthleague-organized-muhammadaslam-memorial-campaign-thooneri"
published_at: "2023-08-18T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df4313d745d_muhammad_aslam.jpg"
keywords: []
---

# #muslimyouthleague |  മുസ്ലിം യൂത്ത് ലീഗ് തൂണേരിയിൽ മുഹമ്മദ് അസ്ലം അനുസ്മരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **തൂണേരി: [ **മുസ്ലിം യൂത്ത് ലീഗ് തൂണേരിയിൽ മുഹമ്മദ് അസ്ലം അനുസ്മരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ കമ്മ്യൂണിസ്റ്റ് കാപാലികർ അരുംകൊല ചെയ്ത ധീര രക്തസാക്ഷി ആണ് മുഹമ്മദ് അസ്ലം എന്ന ഷിബു മീരാൻ പറഞ്ഞു .

## Article Content

**തൂണേരി: [ **മുസ്ലിം യൂത്ത് ലീഗ് തൂണേരിയിൽ മുഹമ്മദ് അസ്ലം അനുസ്മരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ കമ്മ്യൂണിസ്റ്റ് കാപാലികർ അരുംകൊല ചെയ്ത ധീര രക്തസാക്ഷി ആണ് മുഹമ്മദ് അസ്ലം എന്ന ഷിബു മീരാൻ പറഞ്ഞു .

മുസ്ലിം യൂത്ത് ലീഗ് തൂണേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അസ്ലം അനുസ്മരണ ക്യാമ്പയിന്റെ സമാപന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . യൂത്ത് ലീഗ് പ്രവർത്തകരെ ഇല്ലായ്മ ചെയ്തു മുസ്ലിം ലീഗിൻറെ പ്രവർത്തനത്തെ പിന്നോട്ടേക്ക് നയിക്കാം എന്നുള്ളത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ ടി കെ ഹമീദ് അധ്യക്ഷനായി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫിർദൗസ് നാളൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ് ,എൻ കെ മൂസ മാസ്റ്റർ ,കെ പി മുഹമ്മദ് ,വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജി, കെപിസി തങ്ങൾ, സി ഹമീദ് മാസ്റ്റർ, ഹാരിസ് കുത്തിക്കുടി, വി അബ്ദുൽ ജലീൽ, വി. വി സൈനുദ്ദീൻ, കാട്ടുമടത്തിൽ അബൂബക്കർ

ഹാജി, നടക്കേണ്ട അമ്മദ് ഹാജി ,വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കെ എം ഹംസ, ഹാരിസ് ഈന്തുള്ളദിൽ , മുഹ്സിൻ വളപ്പിൽ ,സി കെ നാസർ ,ടി പി കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ എം സമീർ, കെ യു സാലിഹ്, ഡി.വൈ അബ്ദുല്ല, ഓ.ടി.കെ ഉമ്മർ, അലി തങ്ങൾ, സമീർ പനോളി ,മബ്റൂക് എൻ സി ,ഹാരിസ് കോടഞ്ചേരി, അഫ്സൽ വി കെ, ആഷിക് പേരോട് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ കെ പി റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139971/muslimyouthleague-organized-muhammadaslam-memorial-campaign-thooneri)