---
title: "#recognition | നാദാപുരം ഗ്രാമ പഞ്ചായത്തിന് വീണ്ടും ദേശീയ അംഗീകാരം"
english_title: "#Nadapuram #Gram Panchayath #gets #national #recognition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140019/nadapuram-gram-panchayath-gets-national-recognition"
published_at: "2023-08-18T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df6d21988aa_gram_panchayath_nada.jpg"
keywords: []
---

# #recognition | നാദാപുരം ഗ്രാമ പഞ്ചായത്തിന് വീണ്ടും ദേശീയ അംഗീകാരം

> **Lead Summary:** **നാദാപുരം**:[ ]**[ **ഇ- ഗവേണൻസിലൂടെ ഗുഡ്‌ ഗവേണൻസ്‌ സാധ്യമാക്കാനായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പദ്ധതിക്കും സദ്ഭരണ പ്രവർത്തനങ്ങൾക്കും ദേശീയ അംഗീകാരം. കേന്ദ്ര പഞ്ചായത്തീ രാജ്‌ മന്ത്രാലയം ആഗസ്റ്റ് 21 മുതൽ 23 വരെ ശ്രീ നഗറിൽ വെച്ച്‌ നടത്തുന്ന തീമാറ്റിക്‌ സെമിനാറിലേക്ക്‌ കേരളത്തെ പ്രതിനിധീകരിച്ചുള്ള സംഘാംഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയെ തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം**:[ ]**[ **ഇ- ഗവേണൻസിലൂടെ ഗുഡ്‌ ഗവേണൻസ്‌ സാധ്യമാക്കാനായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പദ്ധതിക്കും സദ്ഭരണ പ്രവർത്തനങ്ങൾക്കും ദേശീയ അംഗീകാരം. കേന്ദ്ര പഞ്ചായത്തീ രാജ്‌ മന്ത്രാലയം ആഗസ്റ്റ് 21 മുതൽ 23 വരെ ശ്രീ നഗറിൽ വെച്ച്‌ നടത്തുന്ന തീമാറ്റിക്‌ സെമിനാറിലേക്ക്‌ കേരളത്തെ പ്രതിനിധീകരിച്ചുള്ള സംഘാംഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയെ തെരഞ്ഞെടുത്തു.

രാജ്യത്തെ പഞ്ചായത്തുകളാണ് സെമിനാറിൽ സംബന്ധിക്കുന്നത്‌. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ സദ്‌ഭരണം കൈവരിക്കാനും പൂർണ്ണമാക്കാനും ഡിജിറ്റൽ എഡ്യുക്കേഷനിലൂടെ മാത്രമേ കഴിയൂ എന്നത്‌ മുൻ നിർത്തിയാണ് ഗ്രാമപഞ്ചായത്ത്‌ ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൽ നടത്തുന്നത്‌. ഇതിനകം ഗ്രാമപഞ്ചായത്തിലെ എല്ലാ വീട്ടിലും കുടുംബശ്രീ പ്രവർത്തകർ കൈപ്പുസ്തകം വിതരണം ചെയ്തു കഴിഞ്ഞു.

ഒന്നാം ഘട്ടത്തിൽ ടെക്‌ മേറ്റുമാർ ഒരു വീട്ടിൽ ഒരാൾക്ക്‌ എന്ന നിലക്ക് ഓൺ ലൈൻ ‌ സർവീസ്‌ പോർട്ടലായ ഐ എൽ ജി എം എസ്‌ൽ യൂസർ ഐ ഡിയും പാസ് വേഡും ഇ മെയിൽ ഐ ഡിയും സെറ്റ്‌ ചെയ്തു കൊടുക്കും.കൂടാതെ വിലപ്പെട്ട രേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാനായി അക്കൗണ്ടും തുറന്ന് കൊടുക്കും.രണ്ടാം ഘട്ടത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമും സൈബറിടത്തിലെ ചതിക്കുഴിയും ഡിജിറ്റൽ പണമിടപാടും പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് ഡിജിറ്റൽ എഡ്യുക്കേഷൻ കാമ്പൈനിലൂടെ ലക്ഷ്യമിടുന്നത്‌.

ഇതിലൂടെ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനെ പേപ്പർ ലെസ്സ്‌ ഓഫീസാക്കാൻ കഴിയും. ഇടനിലക്കാരില്ലാതെയും വേഗത്തിലും സേവനം നൽകാനും ഓൺലൈൻ സംവിധാനത്തിന് കഴിയുന്നു. കൂടാതെ അഴിമതി പൂർണ്ണമായും തടയാനും സുതാര്യത ഉറപ്പിക്കാനും കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. നികുതികളും ഫീസുകളും ക്യൂ ആർ കോഡ്‌ സംവിധാനത്തിലൂടെ ‌ അടക്കാനും ഗ്രാമപഞ്ചായത്തിൽ‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌.

22 വാർഡുകളിലായി 220 ടെക്‌ മേറ്റുമാരാണ് സന്നദ്ധ സേവകരായി പ്രവർത്തിക്കുന്നത്‌. ഗ്രാമ പഞ്ചായത്തിലെ റോഡ്‌ തോട്‌ മുതലായ ആസ്ഥികളും കൃഷിഭൂമി തരിശു ഭൂമിതുടങ്ങിയ പൊതു വിവരങ്ങളുമെല്ലാം ഇതിനകം ഡിജിറ്റൽ രേഖകളായി സൂക്ഷിക്കുന്നതിന് സംവിധാന മൊരുക്കിക്കഴിഞ്ഞിട്ടുണ്ട്‌. ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ പൂർണ്ണ വിവരങ്ങളും രണ്ടുമാസത്തിനകം ഡിജിറ്റലൈസ്‌ ചെയ്ത് സൂക്ഷിക്കുന്നതാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുൾപ്പെടെ പൊതുജനങ്ങളുടെയും പൂർണ്ണ പിന്തുണയുള്ളത്‌ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് നടത്തിയ ശിശു സൗഹൃദ പ്രവർത്തനങ്ങൾ ‌ പരിഗണിച്ച് കേന്ദ്ര പഞ്ചായത്തീ രാജ്‌ മന്ത്രാലയം ഭുവനേശ്വറിൽ വെച്ച്‌ നടത്തിയ സെമിനാറിലും ആസാദ്‌ കി അമൃത് മഹോത്സവ്‌ ന്റെ ഭാഗമായി ഡഹിയിൽ നടത്തിയ ഐക്കണിക്ക്‌ വീക്‌ പരിപാടിയിലും വി വി മുഹമ്മദലി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. 2005 ലും 2015 ലും ഗ്രാമ പഞ്ചായത്ത്‌ അംഗം ആയിരുന്നു വി വി മുഹമ്മദലി 2020 ലെ റ്റ്ഗെരഞ്ഞെടുപ്പിൽ ആദ്യമായാണ് പ്രസിഡന്റാകുന്നത്‌. കേരള ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥന വൈസ്‌ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140019/nadapuram-gram-panchayath-gets-national-recognition)