---
title: "#comemmoration | ചേലക്കാട് ഉസ്താദ് ആണ്ട് അനുസ്മരണത്തിന് പ്രൗഢോജ്വല തുടക്കം"
english_title: " brilliant #start #Chelakad #Ustad #commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140044/brilliant-start-chelakad-ustad-commemoration"
published_at: "2023-08-18T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df831b967ab_memmory.jpg"
keywords: []
---

# #comemmoration | ചേലക്കാട് ഉസ്താദ് ആണ്ട് അനുസ്മരണത്തിന് പ്രൗഢോജ്വല തുടക്കം

> **Lead Summary:** **നാദാപുരം: [ **പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററും ആയിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ ഒന്നാം ആണ്ട് അനുസ്മരണത്തിന് തുടക്കം കുറിച്ച്കൊണ്ട് ചേലക്കാട് ജുമാ മസ്ജിദ് പരിസരത്ത് സയ്യിദ് സഫുവാൻ തങ്ങൾ ഏഴിമലയുടെ നേതൃത്വത്തിൽ കബർ സിയാറത്ത് നടന്നു. തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

## Article Content

**നാദാപുരം: [ **പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററും ആയിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ ഒന്നാം ആണ്ട് അനുസ്മരണത്തിന് തുടക്കം കുറിച്ച്കൊണ്ട് ചേലക്കാട് ജുമാ മസ്ജിദ് പരിസരത്ത് സയ്യിദ് സഫുവാൻ തങ്ങൾ ഏഴിമലയുടെ നേതൃത്വത്തിൽ കബർ സിയാറത്ത് നടന്നു. തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

രാത്രി ചേലക്കാട് സിറാജുൽ മദ്രസ ഓഡിറ്റോറിയത്തിൽ ടി വിസി അബ്ദുസമദ് ഫൈസിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ പ്രാർത്ഥനാ സംഗമംനടന്നു.

കടങ്ങിൽ അബൂബക്കർ ഫൈസി ഇയ്യാട്, സുലൈമാൻ തങ്ങൾ ടി കെ, നന്തോ ത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ന് രാത്രി മതവിജ്ഞാന സദസ്സ് സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഷൗക്കത്ത് അലി വെള്ളമുണ്ട പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140044/brilliant-start-chelakad-ustad-commemoration)