---
title: "#arrest | നാദാപുരത്ത് വിൽപനയ്ക്കായി എത്തിച്ച മദ്യവുമായി കല്ലാച്ചി സ്വദേശി പിടിയിൽ"
english_title: "#Kallachi #resident #arrested  #selling #liquor #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140069/kallachi-resident-arrested-selling-liquor-nadapuram"
published_at: "2023-08-18T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df90cb2b0f4_arrest.jpeg"
keywords: []
---

# #arrest | നാദാപുരത്ത് വിൽപനയ്ക്കായി എത്തിച്ച മദ്യവുമായി കല്ലാച്ചി സ്വദേശി പിടിയിൽ

> **Lead Summary:** **നാദാപുരം : [**നാദാപുരത്ത് വിൽപനയ്ക്കായി മാഹിയിൽനിന്ന് എത്തിച്ച മദ്യവുമായി കല്ലാച്ചി സ്വദേശി പൊലീസ് പിടിയിൽ. കല്ലാച്ചി മലയിൽ അനീഷിനെയാണ് നാദാപുരം എസ്. ഐ എസ്.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 13 കുപ്പി മദ്യം പൊലീസ് പിടികൂടി.

## Article Content

**നാദാപുരം : [**നാദാപുരത്ത് വിൽപനയ്ക്കായി മാഹിയിൽനിന്ന് എത്തിച്ച മദ്യവുമായി കല്ലാച്ചി സ്വദേശി പൊലീസ് പിടിയിൽ. കല്ലാച്ചി മലയിൽ അനീഷിനെയാണ് നാദാപുരം എസ്. ഐ എസ്.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 13 കുപ്പി മദ്യം പൊലീസ് പിടികൂടി.

ഇന്നു രാവിലെ കല്ലാച്ചി ടൗണിലാണ് സംഭവം. കല്ലാച്ചി ടൗണിലും പരിസരങ്ങളിലും വിൽപനയ്ക്കായി കൊണ്ടുവന്നതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140069/kallachi-resident-arrested-selling-liquor-nadapuram)