---
title: "#inaguration |  നാളെ നാടിന് സ്വന്തം ; പരിശുദ്ധി വെളിച്ചെണ്ണയുടെ വിതരണോദ്ഘാടനം ഇ.കെ വിജയൻ എംഎൽഎ നിർവ്വഹിക്കും"
english_title: "#Tomorrow #belongs #country #EK VijayanMLA #inaugurate #distribution #pure #coconut oil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140265/tomorrow-belongs-country-ek-vijayanmla-inaugurate-distribution-pure-coconut-oil"
published_at: "2023-08-19T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a43c897e9_oil_pic.jpg"
keywords: []
---

# #inaguration |  നാളെ നാടിന് സ്വന്തം ; പരിശുദ്ധി വെളിച്ചെണ്ണയുടെ വിതരണോദ്ഘാടനം ഇ.കെ വിജയൻ എംഎൽഎ നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം: [ **നാളെ മുതൽ നാടിന് പുതിയ രുചി. ശുദ്ധമായ വെളിച്ചെണ്ണ ഒരു സഹകരണ സ്ഥാപനത്തിലൂടെ ഇനി നമ്മുടെ നാടിനും സ്വന്തമാകുന്നു. പരിശുദ്ധി വെളിച്ചെണ്ണയുടെ വിതരണോദ്ഘാടനം നാളെ രാവിലെ തൂണേരിയിൽ ഇ.കെ വിജയൻ എംഎൽഎ നിർവ്വഹിക്കും. സർവതിലും മായം കലർത്തുന്ന മായിക ലോകത്തിൽ നാം ജീവിക്കുമ്പോൾ വിഷമയമല്ലാത്ത ഭക്ഷണം കഴിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യമാണ്.

## Article Content

**നാദാപുരം: [ **നാളെ മുതൽ നാടിന് പുതിയ രുചി. ശുദ്ധമായ വെളിച്ചെണ്ണ ഒരു സഹകരണ സ്ഥാപനത്തിലൂടെ ഇനി നമ്മുടെ നാടിനും സ്വന്തമാകുന്നു. പരിശുദ്ധി വെളിച്ചെണ്ണയുടെ വിതരണോദ്ഘാടനം നാളെ രാവിലെ തൂണേരിയിൽ ഇ.കെ വിജയൻ എംഎൽഎ നിർവ്വഹിക്കും. സർവതിലും മായം കലർത്തുന്ന മായിക ലോകത്തിൽ നാം ജീവിക്കുമ്പോൾ വിഷമയമല്ലാത്ത ഭക്ഷണം കഴിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യമാണ്.

എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാകുന്നുണ്ടെന്ന് നമ്മൾ ആലോചിക്കുകയില്ല എന്നത് മറ്റൊരു വാസ്തവമാണ്. ഇന്ന് മാധ്യമങ്ങളിൽ ഇടം നേടുന്ന വാർത്തകളിൽ ഒന്നാണ് മായം കലർത്തിയ ഭക്ഷ്യ എണ്ണ പിടികൂടുന്ന വാർത്ത. പിന്നെ എങ്ങനെയാണ് നമുക്ക് സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ ആവുക.

> എന്നാൽ ആ ആശങ്ക ഒഴിയുകയാണ്.., നമ്മുടെ തീൻമേശയിൽ ആരോഗ്യകരമായ വിഭവങ്ങൾ ഒരുക്കുന്നതിനായി ഒരു പുതിയ അതിഥി എത്തുകയാണ് "പരിശുദ്ധി വെളിച്ചെണ്ണ.

> " ശുദ്ധമായ ഭക്ഷ്യ എണ്ണ വിതരണം ചെയ്യുന്നത്തിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പരിശുദ്ധി വെളിച്ചണ്ണ ഇനി നമ്മുടെ തീൻ മേശയിലെയും വിഭവങ്ങൾക്ക് രുചി കൂട്ടാകും. കഴിഞ്ഞ 25 വർഷമായി നമ്മുടെ നാട്ടിലെ തേങ്ങ മാത്രം ഉപയോഗിച്ചു കൊണ്ട് ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്ന അഞ്ചരക്കണ്ടി സഹകരണ ബാങ്കുമായി സഹകരിച്ചാണ് തൂണേരി സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റി പരിശുദ്ധി വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്.

ആഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ പരിശുദ്ധിയുടെ വിപണന ഉദ്ഘാടനം വിജയൻ എം.എൽ.എ നിർവഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. ഓൺലൈൻ സേവന കേന്ദ്രം ഉദ്ഘാടനം തൂണേരി പഞ്ചായത്ത്‌ പ്രസിഡണ്ട് വി ഷാഹിന നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140265/tomorrow-belongs-country-ek-vijayanmla-inaugurate-distribution-pure-coconut-oil)