---
title: "#palliative | വറ്റാത്ത  കാരുണ്യം;എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ കുടുംബം നാദാപുരം പാലിയേറ്റീവ് കെയറിന് വാഹനം നൽകി"
english_title: "#EternalMercy #Family #abuBakarHaji #Edakkalapuram #donates#vehicle #Nadapuram #PalliativeCare"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140290/eternalmercy-family-abubakarhaji-edakkalapuram-donatesvehicle-nadapuram-palliativecare"
published_at: "2023-08-19T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b8279fddc_palliative.jpg"
keywords: []
---

# #palliative | വറ്റാത്ത  കാരുണ്യം;എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ കുടുംബം നാദാപുരം പാലിയേറ്റീവ് കെയറിന് വാഹനം നൽകി

> **Lead Summary:** > **നാദാപുരം :[ **ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക തീർത്ത്, തൻ്റെ സമ്പത്തും ആരോഗ്യവും നിരാലംബർക്കും അശരണർക്കും സമർപ്പിക്കാൻ സന്മനസ്സ് കാണിച്ച ''ഇ .പി "എന്ന് അറിയപ്പെട്ട എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ കുടുംബം നാദാപുരം പാലിയേറ്റീവ് കെയറിന് വാഹനം നൽകി.

## Article Content

> **നാദാപുരം :[ **ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക തീർത്ത്, തൻ്റെ സമ്പത്തും ആരോഗ്യവും നിരാലംബർക്കും അശരണർക്കും സമർപ്പിക്കാൻ സന്മനസ്സ് കാണിച്ച ''ഇ .പി "എന്ന് അറിയപ്പെട്ട എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ കുടുംബം നാദാപുരം പാലിയേറ്റീവ് കെയറിന് വാഹനം നൽകി.

തികച്ചും മരണാസന്നനായ രോഗിയെ പരിചരിക്കാനും, സാന്ത്വന പ്രവർത്തനം നടത്താനും ഇ.പി.അബൂബക്കർ ഹാജിയുടെ നാമഥേയത്തിലുള്ള വാഹനം ലഭിക്കും .

നാദാപുരം മേഖലയിലെ എല്ലാ ജീവകാരുണ്യ പ്രവർത്തകർക്കും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ് ഇ .പി യുടെ കുടുംബം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഈ പിന്തുണയും പ്രോത്സാഹനവും.ഇ പി യുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഇ.പിയുടെ മക്കളും സഹോദരങ്ങളും പാലിയേറ്റീവ് പ്രവർത്തകർക്ക് വാഹനത്തിനായുള്ള ചെക്ക് കൈമാറി. ഡോ :കെ.പി സൂപ്പി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140290/eternalmercy-family-abubakarhaji-edakkalapuram-donatesvehicle-nadapuram-palliativecare)