---
title: "#ekvijayanmla |  സഹകരണ നന്മ വിപണിയിൽ; പരിശുദ്ധി വെളിച്ചെണ്ണ എല്ലാ വീടുകളിലും എത്തണം - ഇ.കെ വിജയൻ എം എൽ എ"
english_title: "#Cooperative #Good #Market #Purecoconutoil #reach #every #home #EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140435/cooperative-good-market-purecoconutoil-reach-every-home-ekvijayanmla"
published_at: "2023-08-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b3c49b681_oil_1.jpg"
keywords: []
---

# #ekvijayanmla |  സഹകരണ നന്മ വിപണിയിൽ; പരിശുദ്ധി വെളിച്ചെണ്ണ എല്ലാ വീടുകളിലും എത്തണം - ഇ.കെ വിജയൻ എം എൽ എ

> **Lead Summary:** **തൂണേരി :**** ** ശുദ്ധിയില്ലാത്ത വെളിച്ചണ്ണകൾ വിലക്കുറവ് നൽകി വിപണി കീഴടക്കുമ്പോൾ തൂണേരിയിലെ സഹകരണ സൊസൈറ്റി പച്ചത്തേങ്ങ കർഷകരിൽ നിന്ന് സംഭരിച്ച് ഉല്പാദിപ്പിക്കുന്ന പരിശുദ്ധി വെളിച്ചണ്ണയ്ക്ക് പ്രാധാന്യം ഏറെയാണെന്ന് ഇ.കെ. വിജയൻ എംഎൽഎ പറഞ്ഞു.

## Article Content

**തൂണേരി :**** ** ശുദ്ധിയില്ലാത്ത വെളിച്ചണ്ണകൾ വിലക്കുറവ് നൽകി വിപണി കീഴടക്കുമ്പോൾ തൂണേരിയിലെ സഹകരണ സൊസൈറ്റി പച്ചത്തേങ്ങ കർഷകരിൽ നിന്ന് സംഭരിച്ച് ഉല്പാദിപ്പിക്കുന്ന പരിശുദ്ധി വെളിച്ചണ്ണയ്ക്ക് പ്രാധാന്യം ഏറെയാണെന്ന് ഇ.കെ. വിജയൻ എംഎൽഎ പറഞ്ഞു.

തൂണേരി ഗ്രാമ പഞ്ചായത്ത് സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടിപ്പർപ്പസ് ഇന്റസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വിപണിയിൽ ഇറക്കുന്ന പരിശുദ്ധി വെളിച്ചെണ്ണയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . സൊസൈറ്റി പ്രസിഡന്റ് സി.കെ ഭാസ്കരൻ അധ്യക്ഷനായി. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്ലേരി ബാലൻ വെളിച്ചെണ്ണ ഏറ്റുവാങ്ങി.

തൂണേരി ടൗണിൽ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ സേവന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ഉദ്ഘാടനം ചെയ്തു. പച്ച തേങ്ങ സംഭരണ കേന്ദ്രം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

കനവത്ത് രവി, സി.കെ അരവിന്ദാക്ഷൻ , യു.കെ വിനോദ് കുമാർ , വിമൽ കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും സൊസെറ്റി ഭരണ സമിതി അംഗവ്യമായ ടി.ജിമേഷ് മാസ്റ്റർ സ്വാഗതവും ഭരണ സമിതി അംഗം എം.എൻ രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140435/cooperative-good-market-purecoconutoil-reach-every-home-ekvijayanmla)