---
title: "#camp |  തണലിൽ നേത്ര ക്യാമ്പ് ; ശസ്ത്രക്രിയയും തുടർ ചികിത്സയും, കണ്ണടയും കോംട്രസ്റ്റ് നൽകും"
english_title: "#eyetest #Camp #thanal #Comtrust #provide #surgery #furthurtratment #glasses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140455/eyetest-camp-thanal-comtrust-provide-surgery-furthurtratment-glasses"
published_at: "2023-08-20T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1be7d0cc40_camp_1.jpg"
keywords: []
---

# #camp |  തണലിൽ നേത്ര ക്യാമ്പ് ; ശസ്ത്രക്രിയയും തുടർ ചികിത്സയും, കണ്ണടയും കോംട്രസ്റ്റ് നൽകും

> **Lead Summary:** **എടച്ചേരി**: **[** എടച്ചേരി തണൽ വീട്ടിൽ കോം ട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരിയുടെ നേതൃത്വത്തിൽ തണലിലെ അന്തേവാസികൾക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുക്കുന്ന തണലിലെ മുഴുവൻ പേർക്കും തുടർ ചികിത്സയും, തിമിര ശസ്‌ത്രക്രിയയും ,കണ്ണടകളും സൗജന്യമായി കോംട്രസ്റ്റ് കണ്ണാശുപത്രി നൽകുമെന്ന് ഉദ്ഘാടന ചടങ്ങിൽ വച്ച് ഡോ. സ്മിതിൻ ഉറപ്പ് നൽകി. പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു.

## Article Content

**എടച്ചേരി**: **[** എടച്ചേരി തണൽ വീട്ടിൽ കോം ട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരിയുടെ നേതൃത്വത്തിൽ തണലിലെ അന്തേവാസികൾക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുക്കുന്ന തണലിലെ മുഴുവൻ പേർക്കും തുടർ ചികിത്സയും, തിമിര ശസ്‌ത്രക്രിയയും ,കണ്ണടകളും സൗജന്യമായി കോംട്രസ്റ്റ് കണ്ണാശുപത്രി നൽകുമെന്ന് ഉദ്ഘാടന ചടങ്ങിൽ വച്ച് ഡോ. സ്മിതിൻ ഉറപ്പ് നൽകി. പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി അധ്യക്ഷത വഹിച്ചു.തണൽ സെക്രട്ടറി ടി പി ശ്രീധരൻ ,ഡോ. സ്മിതിൻ, ഡോ.ഷഹനാസ് ,എ അഫ്നിത,അരവിന്ദാക്ഷൻ, തണൽ അഡ്മിനിസ്ട്രേറ്റർ മാണിക്കോത്ത് രാജൻ, മാനേജർ ഷാജഹാൻ, ടി.കെ ബാലൻ, വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140455/eyetest-camp-thanal-comtrust-provide-surgery-furthurtratment-glasses)