---
title: "#KNM | ലഹരി വ്യാപനത്തിനെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം - കെ എൻ എം"
english_title: "#There #should #popular #movement #against #spread #drugs #KNM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140582/there-should-popular-movement-against-spread-drugs-knm"
published_at: "2023-08-20T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e238efe4fae_K_N_M.jpg"
keywords: []
---

# #KNM | ലഹരി വ്യാപനത്തിനെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം - കെ എൻ എം

> **Lead Summary:** **നാദാപുരം:** **[** രാജ്യത്തെ മികച്ച ഉദ്ബുദ്ധ സമൂഹങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍‍ നിൽക്കുന്ന കേരളീയ ജനതയുടെ സാമൂഹിക മുന്നേറ്റത്തിൽ ലഹരിയുടെ വ്യാപനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.എൻഎം നാദാപുരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം:** **[** രാജ്യത്തെ മികച്ച ഉദ്ബുദ്ധ സമൂഹങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍‍ നിൽക്കുന്ന കേരളീയ ജനതയുടെ സാമൂഹിക മുന്നേറ്റത്തിൽ ലഹരിയുടെ വ്യാപനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെ.എൻഎം നാദാപുരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കയ്യേറ്റങ്ങൾ വർധിക്കാനും അധാർമ്മികതയും അരാജകത്വങ്ങളും വർധിക്കാനും ലഹരി പ്രധാന ഘടകമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സർക്കാറിന്റെ ഉദാര സമീപനം പ്രതിഷേധാർഹമാണെന്ന് കെ എൻ എം പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ മത രാഷ്ട്രീയ സംഘടനകൾ ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മത, രാഷ്ട്രീയ സംഘടകനളുടെ യുവജന വിഭാഗങ്ങള്‍ ഇതിൽ കൂടുതൽ ശ്രദ്ധിക്കണം. കെ എൻ എം ജില്ലാ സിക്രട്ടറി വി അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി കെ പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

ഐ എസ് എം ജില്ലാ സിക്രട്ടറി ഷമീർ വാകയാട് മുഖ്യ പ്രഭാഷണം നടത്തി. എൻ കുഞ്ഞബ്ദുല്ല, ടി പി നസീർ , നൗഫൽ ബിനോയി , തൈസീർ മുഹമ്മദ്, ഫൗസിയ ഇ കെ , ജാഫർ വാണിമേൽ എന്നിവർ പ്രസംഗിച്ചു. അസ്‌ലം കളത്തിൽ സ്വാഗതവും സഹദ് കണ്ടിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140582/there-should-popular-movement-against-spread-drugs-knm)