---
title: "#dyfi | പഠിച്ച് നേടാൻ ; കല്ലുനിയിൽ പിഎസ് സി പഠന കേന്ദ്രമൊരുക്കി ഡിവൈഎഫ്ഐ"
english_title: "#learn #achieve #DYFI #setup #PSC #studycenter #Kallunira"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140665/learn-achieve-dyfi-setup-psc-studycenter-kallunira"
published_at: "2023-08-21T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2f9de708fb_dyfi_pic.jpg"
keywords: []
---

# #dyfi | പഠിച്ച് നേടാൻ ; കല്ലുനിയിൽ പിഎസ് സി പഠന കേന്ദ്രമൊരുക്കി ഡിവൈഎഫ്ഐ

> **Lead Summary:** **വളയം: [ **യുവതയ്ക്ക് പഠിച്ച് നേടാൻ അവസരം . കല്ലുനിയിൽ പിഎസ് സി പഠന കേന്ദ്രമൊരുക്കി ഡിവൈഎഫ്ഐ . കല്ലുനിര മേഖലകമ്മിറ്റി സംഘടിപ്പിച്ച പിഎസ് സി പഠനകേന്ദ്രം ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ: പി.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. എ.പി നിഖിൽ ആദ്ധ്യക്ഷത വഹിച്ചു.

## Article Content

**വളയം: [ **യുവതയ്ക്ക് പഠിച്ച് നേടാൻ അവസരം . കല്ലുനിയിൽ പിഎസ് സി പഠന കേന്ദ്രമൊരുക്കി ഡിവൈഎഫ്ഐ . കല്ലുനിര മേഖലകമ്മിറ്റി സംഘടിപ്പിച്ച പിഎസ് സി പഠനകേന്ദ്രം ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ: പി.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. എ.പി നിഖിൽ ആദ്ധ്യക്ഷത വഹിച്ചു.

പഠനകേന്ദ്രത്തിന്റെ അക്കാദമിക് കൗൺസിൽ കൺവീനർ പ്രൊഫ. എ പി സുരേന്ദ്രൻ മാസ്റ്റർ ക്ലാസ് എടുത്തു. ചെയർമാൻ പുഴക്കൽ രാഹുൽ മാസ്റ്റർ സിലബസ് പരിചയപ്പെടുത്തി.

സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ.പി പ്രദീഷ് , ലോക്കൽ സെക്രട്ടറി എ.കെ രവിന്ദ്രൻ ആക്കദമിക്ക് കൗൺസിൽ അംഗങ്ങൾ ഡോ. ദിനേശൻ , വിനിഷ് മാസ്റ്റർ കാവിൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അതുൽ എൻ സ്വാഗതവും ബിജിത്ത് കാവിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140665/learn-achieve-dyfi-setup-psc-studycenter-kallunira)