---
title: "#onamcelibration | നമ്മളോണം2023; വനിതകളുടെ ജലതിരുവാതിര ദൃശ്യാനുഭവമായി"
english_title: "#nammalonam 2023  #women's #waterthiruvathira # visual experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140797/nammalonam-2023-womens-waterthiruvathira-visual-experience"
published_at: "2023-08-21T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e358daca77e_thiruvathira_pic.jpg"
keywords: []
---

# #onamcelibration | നമ്മളോണം2023; വനിതകളുടെ ജലതിരുവാതിര ദൃശ്യാനുഭവമായി

> **Lead Summary:** > **ഇരിങ്ങണ്ണൂർ:** **[** ചെറുകുളത്ത് സംഘടിപ്പിക്കുന്ന "നമ്മളോണം2023" പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് അത്തദിനത്തിൽ സംഘടിപ്പിച്ച വനിതകളുടെ ജലതിരുവാതിര നാട്ടുകാർക്ക് അപൂർവ ദൃശ്യാനുഭവമായി.

## Article Content

> **ഇരിങ്ങണ്ണൂർ:** **[** ചെറുകുളത്ത് സംഘടിപ്പിക്കുന്ന "നമ്മളോണം2023" പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് അത്തദിനത്തിൽ സംഘടിപ്പിച്ച വനിതകളുടെ ജലതിരുവാതിര നാട്ടുകാർക്ക് അപൂർവ ദൃശ്യാനുഭവമായി.

പരിപാടി തൂണേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ .പത്മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

പത്ത് ദിവസം നീളുന്ന പരിപാടികൾക്ക് തിരുവോണനാളിൽ വിവിധകലാപരിപാടികളോടെ സമാപനമാവും. ചടങ്ങിൽ വാർഡ് മെമ്പർ സി.പി. ശ്രീജിത്ത് സംസാരിച്ചു. എൻ.കെ.മിഥുൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140797/nammalonam-2023-womens-waterthiruvathira-visual-experience)