---
title: "ഔഷധ തോട്ടത്തിലെ മരം മുറി:എം സ് എഫ് പ്രതിഷേധം."
english_title: "Tree room in the medicinal garden: MSF protest."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14081/tree-room-in-the-medicinal-garden-msf-protest"
published_at: "2021-12-02T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8c7970fe58_prathishedham.jpg"
keywords: []
---

# ഔഷധ തോട്ടത്തിലെ മരം മുറി:എം സ് എഫ് പ്രതിഷേധം.

> **Lead Summary:** **നാദാപുരം : **നാദാപുരം ഗവ. യു പി സ്കൂളിലെ ഔഷധ തോട്ടത്തിലെ മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത് എം എസ് എഫ് പ്രധാന അധ്യാപികയുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു . പൊതുമരാമത്ത് റോഡ് വികസനത്തിന്റെ പേരിൽ സ്കൂളിന്റെ ഒന്നര സെന്റോളം ഭൂമി കയ്യേറുകയും കോമ്പൗണ്ടിനകത്ത് വിദ്യാർത്ഥികൾ പരിപാലിച്ചു പോരുന്ന ഔഷധ തോട്ടത്തിലെ സർവ സുഗന്ധി ഉൾപ്പെടെ യുള്ള മരങ്ങൾ വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിലാണ് കാണപ്പെടുന്നത് .

## Article Content

**നാദാപുരം : **നാദാപുരം ഗവ. യു പി സ്കൂളിലെ ഔഷധ തോട്ടത്തിലെ മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത് എം എസ് എഫ് പ്രധാന അധ്യാപികയുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചു . പൊതുമരാമത്ത് റോഡ് വികസനത്തിന്റെ പേരിൽ സ്കൂളിന്റെ ഒന്നര സെന്റോളം ഭൂമി കയ്യേറുകയും കോമ്പൗണ്ടിനകത്ത് വിദ്യാർത്ഥികൾ പരിപാലിച്ചു പോരുന്ന ഔഷധ തോട്ടത്തിലെ സർവ സുഗന്ധി ഉൾപ്പെടെ യുള്ള മരങ്ങൾ വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിലാണ് കാണപ്പെടുന്നത് .

പ്രധാനാദ്ധ്യാപികയോട് കാര്യമന്വേഷിചിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നോ,വനം വകുപ്പിൽ നിന്നോ, ഗ്രാമപഞ്ചായത്തിൽനിന്നോ യാതൊരു വിധ അനുമതിയും വാങ്ങിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . ഇതേ തുടർന്നാണ് എം എസ് എഫ് പ്രവർത്തകർ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത് .

പ്രതിഷേധ സമരം നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു . വന വത്കരണത്തിന് പ്രചോദനം നൽകാൻ വേണ്ടി വിദ്യാർത്ഥികൾക്ക് ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്ന പ്രധാനാദ്ധ്യാപക തന്നെ മരം മുറിക്കാൻ കൂട്ടുനിന്നത് നീതീകരിക്കാൻ കഴിയില്ലെന്നും പ്രധാന അധ്യാപികക്കെതിരെ വകുപ്പുതല അന്വേക്ഷണം നടത്തണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു .

അനുമതി ഇല്ലാതെ മരം മുറിച്ചതിനെതിരെ എം എസ് എഫ് വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി . ഉപരോധ സമരത്തിൽ സയ്യിദ് മശ്ഹൂർ അധ്യക്ഷത വഹിച്ചു. സിപി അഫിദൽ, സയ്യിദ് മിഖ്ദാദ്, എംകെ വസീം,ശാമിൽ മണ്ണൊളി, പി ടി കെ റംഷാദ്, അസ്‌ലം വടക്കയിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14081/tree-room-in-the-medicinal-garden-msf-protest)