---
title: "#bumberprize | ബമ്പർ സമ്മാനം മാരുതി എസ്പ്രേസ്സോ കാർ ; ജ്യോതിർ കെമിക്കൽസ് ബമ്പർ സമ്മാന വിതരണം നാളെ"
english_title: "#Bumper #Prize #Maruti #EspressoCar #Jyothir #Chemicals #bumperprize #distribution #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140811/bumper-prize-maruti-espressocar-jyothir-chemicals-bumperprize-distribution-tomorrow"
published_at: "2023-08-21T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e36bda99c8a_bumber.jpg"
keywords: []
---

# #bumberprize | ബമ്പർ സമ്മാനം മാരുതി എസ്പ്രേസ്സോ കാർ ; ജ്യോതിർ കെമിക്കൽസ് ബമ്പർ സമ്മാന വിതരണം നാളെ

> **Lead Summary:** **നാദാപുരം: [**ക്ലീനിങ് പ്രോഡക്ട് നിർമാതാക്കളായ ജ്യോതിർ കെമിക്കൽസിന്റെ ബമ്പർ സമ്മാനമായ മാരുതി എസ്പ്രേസ്സോ കാർ വയനാട് പുൽപള്ളി സ്വദേശിയായ എബിന് ലഭിച്ചു. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ വടകര മണിയൂർ സ്വദേശി സൂരജിനാണ് ലഭിച്ചത്.

## Article Content

**നാദാപുരം: [**ക്ലീനിങ് പ്രോഡക്ട് നിർമാതാക്കളായ ജ്യോതിർ കെമിക്കൽസിന്റെ ബമ്പർ സമ്മാനമായ മാരുതി എസ്പ്രേസ്സോ കാർ വയനാട് പുൽപള്ളി സ്വദേശിയായ എബിന് ലഭിച്ചു. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ വടകര മണിയൂർ സ്വദേശി സൂരജിനാണ് ലഭിച്ചത്.

കൂടാതെ എൽ.ഇ.ഡി ടി.വി, വാഷിങ് മെഷീൻ, ഗോൾഡ് കോയിൻ, മിക്സി, പ്രഷർ കുക്കർ ഉൾപ്പെടെ ഇരുന്നൂറിലേറെ സമ്മാനങ്ങളാണ് വിതരണം ചെയുന്നത്. വിതരണോദ്‌ഘാടനം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറമേരി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ജ്യോതിലക്ഷ്മി നിർവഹിക്കുമെന്ന് കമ്പനി ചെയർമാൻ വി.ഐ ശ്രീധരൻ, മാർക്കറ്റിങ് മാനേജർ പി.കെ അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്‌ളീനർ, ഫ്ലോർ ക്ലീനർ തുടങ്ങിയ ഉൽപ്പന്നങ്ങൾ കമ്പനിയുടേതായി വിപണിയിലെത്തിയിട്ടുണ്ട്. ഡിറ്റർജെന്റ് ലിക്വിഡ്, കാർ വാഷ്, ഗ്ലാസ് ക്ലീനർ തുടങ്ങിയവ വൈകാതെ വിപണിയിലെത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140811/bumper-prize-maruti-espressocar-jyothir-chemicals-bumperprize-distribution-tomorrow)