---
title: "അധ്യാപികയെ എം എസ് എഫുകാർ അധിക്ഷേപിച്ചു; കെ എസ് ടി എ പ്രതിഷേധിച്ചു"
english_title: "Teacher abused by MSF men; KSTA protested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14091/teacher-abused-by-msf-men-ksta-protested"
published_at: "2021-12-02T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8d9efa5b36_ksta.jpg"
keywords: []
---

# അധ്യാപികയെ എം എസ് എഫുകാർ അധിക്ഷേപിച്ചു; കെ എസ് ടി എ പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം:** നാദാപുരം ഗവ. യു പി സ്കൂളിൽ ഓഫീസിൽ കടന്നു കയറി പ്രധാന അധ്യാപികയും കെ എസ് ടി എ നാദാപുരം സബ് ജില്ല വൈസ് പ്രസിഡൻ്റുമായ ടി പി രേഖയെ അധിക്ഷേപിച്ച് സംസാരിക്കുകയും സ്കൂൾ കോമ്പൗണ്ടിൽ വ്യാജ വാർത്തകൾ ചമച്ച് പോസ്റ്റർ പതിക്കുകയും ചെയ്ത എം എസ് എഫ് നടപടിയിൽ കെ എസ് ടി എ നാദാപുരം സബ്ബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

**നാദാപുരം:** നാദാപുരം ഗവ. യു പി സ്കൂളിൽ ഓഫീസിൽ കടന്നു കയറി പ്രധാന അധ്യാപികയും കെ എസ് ടി എ നാദാപുരം സബ് ജില്ല വൈസ് പ്രസിഡൻ്റുമായ ടി പി രേഖയെ അധിക്ഷേപിച്ച് സംസാരിക്കുകയും സ്കൂൾ കോമ്പൗണ്ടിൽ വ്യാജ വാർത്തകൾ ചമച്ച് പോസ്റ്റർ പതിക്കുകയും ചെയ്ത എം എസ് എഫ് നടപടിയിൽ കെ എസ് ടി എ നാദാപുരം സബ്ബ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

മേഖലയിലെ മികച്ച ഒരു പൊതു വിദ്യാലയമാണ് നാദാപുരം ഗവ. യുപി സ്ക്കൂൾ. 1400 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ തകർക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എം എസ് എഫ് അതിക്രമം. പൊതുമരാമത്ത് കൈവരി നിർമ്മാണത്തിൻ്റെ ഭാഗമായാണ് മതിൽ പറിച്ച് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. വസ്തുതയിതായിരിക്കെ സ്കൂളിൽ കയറി പ്രധാന അധ്യാപിക്കെതിരെ അധിക്ഷേപം നടത്തിയത് ബോധപൂർവ്വമാണെന്നും കെ എസ് ടി എ പ്രസ്ഥാവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14091/teacher-abused-by-msf-men-ksta-protested)