---
title: "#khadiinaguration |  ഖാദി ഷോറൂം ഉദ്ഘാടനം ; ഖാദി വസ്ത്രങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം - പി ജയരാജൻ"
english_title: "#Inauguration #KhadiShowroom #Khadi #dresses #need #hour #PJayarajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/140930/inauguration-khadishowroom-khadi-dresses-need-hour-pjayarajan"
published_at: "2023-08-22T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e43c300e87a_khadi.jpg"
keywords: []
---

# #khadiinaguration |  ഖാദി ഷോറൂം ഉദ്ഘാടനം ; ഖാദി വസ്ത്രങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം - പി ജയരാജൻ

> **Lead Summary:** **നാദാപുരം:[ **പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് ഖാദി ബോർഡ് പ്രവർത്തിക്കുന്നതെന്നും, ഖാദി വസ്ത്രങ്ങൾ സമൂഹത്തിൽ സജീവമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം:[ **പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് ഖാദി ബോർഡ് പ്രവർത്തിക്കുന്നതെന്നും, ഖാദി വസ്ത്രങ്ങൾ സമൂഹത്തിൽ സജീവമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അഭിപ്രായപ്പെട്ടു.

 കല്ലാച്ചി കോടതി റോഡിൽ പുതുതായി ആരംഭിച്ച ഖാദി വിപണന കേന്ദ്രമായ ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു.

വി പി കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, സൂപ്പി നരിക്കാട്ടേരി, അഡ്വ. എ സജീവൻ, തേറ ത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഖാദി ബോർഡ് ഡയറക്ടർ മെമ്പർമാരായ ടി സി മാധവൻ നമ്പൂതിരി, സി സുധാകരൻ, കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസർ ഷിബി, അഡ്വ.കെ എം രഘുനാഥ് എന്നിവർ സംസാരിച്ചു.

ഓണത്തോട് അനുബന്ധിച്ച് 30% റിബേറ്റ് ഓടുകൂടി എല്ലാവിധ ഖാദി ഉൽപ്പന്നങ്ങളും ഷോറൂമിൽ ലഭ്യമാകുമെന്ന് ഷോറൂംപ്രൊപ്രൈറ്റർമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/140930/inauguration-khadishowroom-khadi-dresses-need-hour-pjayarajan)