---
title: "#INL |നാദാപുരത്ത് ലോ കോളേജ് അനുവദിക്കണം - ഐ എൻ എൽ"
english_title: "#Lawcollege #should #allowed #Nadapuram #INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141009/lawcollege-should-allowed-nadapuram-inl"
published_at: "2023-08-22T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47102e7cfb_INL.jpg"
keywords: []
---

# #INL |നാദാപുരത്ത് ലോ കോളേജ് അനുവദിക്കണം - ഐ എൻ എൽ

> **Lead Summary:** **നാദാപുരം:[ ** നാദാപുരത്ത് ഗവണ്മെന്റ് ലോ കോളേജ് അനുവദിക്കാൻ വേണ്ട നടപടികൾ സ്വികരിക്കണമെന്ന് ഐഎൻഎൽ മണ്ഡലം കമ്മിറ്റി പ്രമേയത്തിൽ സ്ഥലം എം എൽ എ. യോടും ഗവണ്മെന്റ് നോടും ആവിശ്യപ്പെട്ടു. യോഗത്തിൽ ജാഫർ വാണിമേൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം:[ ** നാദാപുരത്ത് ഗവണ്മെന്റ് ലോ കോളേജ് അനുവദിക്കാൻ വേണ്ട നടപടികൾ സ്വികരിക്കണമെന്ന് ഐഎൻഎൽ മണ്ഡലം കമ്മിറ്റി പ്രമേയത്തിൽ സ്ഥലം എം എൽ എ. യോടും ഗവണ്മെന്റ് നോടും ആവിശ്യപ്പെട്ടു. യോഗത്തിൽ ജാഫർ വാണിമേൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്തു .

മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് സെപ്റ്റംബർ 9 ന്. ദേവർ കോവിലിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ , സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ ജില്ലാ പ്രസിഡന്റ്‌ സി ഛ് ഹമീദ് മാസ്റ്റർ മണ്ഡലം പ്രസിഡന്റ്‌ കെ ജി. ലതീഫ് എന്നിവർ പങ്കെടുക്കും.

ഓഗസ്റ്റ് 30ന് മുൻപായി പഞ്ചായത്ത്‌ തല കൺവെൻഷൻകൾ ചേരും ക്യാമ്പിന് ശേഷം മണ്ഡലത്തിൽ വിപുലമായ കുടുംബം സംഗമം നടത്തും. ഇ കെ പോക്കർ കായക്കൊടി അഹമ്മദ് കോടങ്കോട്ട് രവി പുറ്റൻങ്കി കൊടക്കൽ കുഞ്ചികൊയ തങ്ങൾ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി റഫീഖ് സ്വാഗതവും നാസർ ചിയ്യൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141009/lawcollege-should-allowed-nadapuram-inl)