---
title: "#VannarkandiBridge |  പതിയിരുന്ന് ദുരന്തം; മുകളിൽ സുന്ദരം അടിയിൽ ഭീകരം അപകടകെണിയായി വണ്ണാർകണ്ടി പാലം"
english_title: "#Ambush #Tragedy #VannarkandiBridge #beautiful #above #terrible #below"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141082/ambush-tragedy-vannarkandibridge-beautiful-above-terrible-below"
published_at: "2023-08-22T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4bf44416c6_bridge_1.jpg"
keywords: []
---

# #VannarkandiBridge |  പതിയിരുന്ന് ദുരന്തം; മുകളിൽ സുന്ദരം അടിയിൽ ഭീകരം അപകടകെണിയായി വണ്ണാർകണ്ടി പാലം

> **Lead Summary:** **വളയം:**** [** തലശ്ശേരി റൂട്ടിലേക്കുള്ള ബസ്സുകൾ കോഴിക്കോട്ടേക്കും വടകരയിലേക്കും സർവ്വീസ് നടക്കുന്ന ബസ്സുകൾ അങ്ങിനെ ഭാരമുള്ളതും നിറയെ യാത്രക്കാരുള്ളതുമായ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാലം. ഇവിടെ പതിയിരിക്കുന്നത് വലിയ ദുരന്തം.

## Article Content

**വളയം:**** [** തലശ്ശേരി റൂട്ടിലേക്കുള്ള ബസ്സുകൾ കോഴിക്കോട്ടേക്കും വടകരയിലേക്കും സർവ്വീസ് നടക്കുന്ന ബസ്സുകൾ അങ്ങിനെ ഭാരമുള്ളതും നിറയെ യാത്രക്കാരുള്ളതുമായ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാലം. ഇവിടെ പതിയിരിക്കുന്നത് വലിയ ദുരന്തം.

മുകളിൽ സുന്ദരമായി പുതുക്കി പണിത റോഡ് എന്നാൽ അടിയിലോ ഭീകരമായ കാഴ്ച . അപകടകെണിയായി മാറിയിരിക്കുകയാണ് വണ്ണാർകണ്ടി പാലം . വളയം - കുറുവന്തേരി പി ഡബ്ബ്യൂ ഡി റോഡിലെ വണ്ണാർ കണ്ടി പാലമാണ് തകർന്ന് അപകട ഭീഷണി ഉയർത്തുന്നത്.

അടിവശത്തെ കമ്പികൾ തുരുമ്പെടുത്ത് പൊട്ടി വീഴുന്നത് പതിവായി. അപകടം വരും മുമ്പേ പി ഡബ്ബ്യൂ ഡി അധികൃതർ എത്തി ബാലത്തിന്റെ ബല പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം . എത്രയും വേഗം അറ്റകുറ്റ പണി നടത്തിയില്ലെങ്കിൽ പാലം തകരുമെന്ന് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141082/ambush-tragedy-vannarkandibridge-beautiful-above-terrible-below)