---
title: "#powercut | വൈദ്യുതി മുടക്കം; ഉത്സവകാലത്തെ വൈദ്യുതി മുടക്കം വ്യാപാരികളോടുള്ള ക്രൂരത-യൂത്ത് വിംഗ്‌ കല്ലാച്ചി"
english_title: "#poweroutage #Festivaltime #power #outage #brutality #against #traders #YouthWingKallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141116/poweroutage-festivaltime-power-outage-brutality-against-traders-youthwingkallachi"
published_at: "2023-08-22T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4df7129c49_electriciy.jpg"
keywords: []
---

# #powercut | വൈദ്യുതി മുടക്കം; ഉത്സവകാലത്തെ വൈദ്യുതി മുടക്കം വ്യാപാരികളോടുള്ള ക്രൂരത-യൂത്ത് വിംഗ്‌ കല്ലാച്ചി

> **Lead Summary:** **നാദാപുരം: [**കല്ലാച്ചി ടൗണിൽ രാവിലെ മുതലുള്ള അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ യൂത്ത് വിംഗ്‌ കല്ലാച്ചി യുണിറ്റ് പ്രതിഷേധിച്ചു. അപ്രഖ്യാപിത വൈദ്യുതി മുടക്കം ഓണക്കച്ചവടം പ്രതീക്ഷിച്ചു വലിയ രീതിയിൽ കടംവാങ്ങിയും മറ്റും സ്റ്റോക്ക് ചെയ്ത് പ്രതീക്ഷയോടെ കടതുറക്കാനെത്തിയ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കി.

## Article Content

**നാദാപുരം: [**കല്ലാച്ചി ടൗണിൽ രാവിലെ മുതലുള്ള അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ യൂത്ത് വിംഗ്‌ കല്ലാച്ചി യുണിറ്റ് പ്രതിഷേധിച്ചു. അപ്രഖ്യാപിത വൈദ്യുതി മുടക്കം ഓണക്കച്ചവടം പ്രതീക്ഷിച്ചു വലിയ രീതിയിൽ കടംവാങ്ങിയും മറ്റും സ്റ്റോക്ക് ചെയ്ത് പ്രതീക്ഷയോടെ കടതുറക്കാനെത്തിയ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കി.

ജല വിതരണത്തിനായി വെട്ടിപൊളിച്ച റോഡിലെ പൊടി കൊണ്ട് പൊറുതി മുട്ടുമ്പോളാണ് ഇത്തരത്തിലെ ബുദ്ധിമുട്ടിക്കലെന്ന് യൂത്ത്‌ വിംഗ്‌ കല്ലാച്ചി യുണിറ്റ് ഭാരവാഹികളായ ഷംസുദ്ദീൻ ഇല്ലത്തും, നജീബ്‌ഏലിയട്ടുംപറഞ്ഞു.

ഒപ്പം വോൾട്ടേജ് കുറവും വലിയരീതിയിൽ ടൗണിനെ ബാധിക്കുന്നുണ്ട്. ഹോട്ടലുകൾ കൂൾബാറുകൾ എന്നിവർക്കുണ്ടായ നഷ്ടവും വലുതാണ്. അത്തം 1ന് ആരംഭിച്ച ഓണവിപണിയിൽ ഇനിയുളള ദിവസങ്ങളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുയാണ് കല്ലാചിയിലെ വ്യാപാരികൾ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141116/poweroutage-festivaltime-power-outage-brutality-against-traders-youthwingkallachi)