---
title: "#extorted  | പണം ഇരട്ടിപ്പിക്കാൻ മോഹം ; ഓൺലൈൻ ട്രെയിഡിംഗ് കമ്പനി നാദാപുരം മേഖലയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ"
english_title: "#Desire #doublemoney #Online #tradingcompany #extorted #crores #Nadapuram region"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141292/desire-doublemoney-online-tradingcompany-extorted-crores-nadapuram-region"
published_at: "2023-08-23T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e2f952daf_MTFE.jpg"
keywords: []
---

# #extorted  | പണം ഇരട്ടിപ്പിക്കാൻ മോഹം ; ഓൺലൈൻ ട്രെയിഡിംഗ് കമ്പനി നാദാപുരം മേഖലയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

> **Lead Summary:** **നാദാപുരം : [**കൈയ്യിൽ സ്വരുകൂട്ടി വെച്ചതും വായ്പ വാങ്ങിച്ചതുമായ പണം രണ്ട് മാസം കൊണ്ട് ഇരട്ടിയായി കിട്ടുമെന്ന് വ്യാമോഹിച്ച് നിക്ഷേപം നടത്തിയവർക്ക് നഷ്ടമായത് കോടികൾ. നാദാപുരം മേഖലയിൽ മാത്രം രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സൂചന. കാനഡ ആസ്ഥാനമായുള്ള ഓൺലൈൻ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാ വേഴ്സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രൂപ്പിൽ (എം.ടി.എഫ്.ഇ) നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്.

## Article Content

**നാദാപുരം : [**കൈയ്യിൽ സ്വരുകൂട്ടി വെച്ചതും വായ്പ വാങ്ങിച്ചതുമായ പണം രണ്ട് മാസം കൊണ്ട് ഇരട്ടിയായി കിട്ടുമെന്ന് വ്യാമോഹിച്ച് നിക്ഷേപം നടത്തിയവർക്ക് നഷ്ടമായത് കോടികൾ. നാദാപുരം മേഖലയിൽ മാത്രം രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സൂചന. കാനഡ ആസ്ഥാനമായുള്ള ഓൺലൈൻ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാ വേഴ്സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രൂപ്പിൽ (എം.ടി.എഫ്.ഇ) നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്.

കമ്പനിയുടെ വെബ് സൈറ്റ് കഴിഞ്ഞ ആഴ്ച പൂർണമായും നിലച്ചതോടെയാണ് നിക്ഷേപകർക്ക് പണം നഷ്ടമായത്. വളയം , വാണിമേൽ, നാദാപുരം , ചെക്യാട് , തൂണേരി പ്രദേശത്തെ വ്യാപാരികളും ബിസിനസ്സ്കാരും രാഷ്ട്രീയ നേതാക്കളും, പ്രവാസികളും വീട്ടമ്മമാരും സാധാരണക്കാരായ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 200ലധികം പേർക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന. പലരും ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു.

പണം നഷ്ടമായവർക്ക് കഴിഞ്ഞദിവസം മുതൽ 24മണിക്കൂറി നുള്ളിൽ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കമ്പനി സന്ദേശം അയക്കാൻ തുടങ്ങിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പറയുന്നുണ്ട്. ഇതോടെ നിക്ഷേപകർ വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷം മുതലാണ് 26 മുതൽ 50,001 ഡോളർ വരെ നിക്ഷേപിക്കാൻ കഴിയും വിധം എം.ടി.എഫ്.ഇയുടെ പ്രവർത്തനം തുടങ്ങിയത്.

ഓൺ ലൈൻ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിക്കുമ്പോൾ തുടക്കത്തിൽ ലാഭ വിഹിതമായി ഇരട്ടിത്തുക ഡോളറായി അക്കൗണ്ടിൽ ലഭിക്കുന്നതായിരുന്നു പദ്ധതി. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 60 ശതമാനം കമ്പനിക്കും, 40 ശതമാനം ഉപഭോക്താവിനും ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളെ ചേർത്തിരുന്നത്. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു.

തുടക്കത്തിൽ ചേർന്നവർക്കെല്ലാം നല്ല രീതിയിൽ ലാഭവിഹിതം ലഭിച്ചതോടെയാണ് കൂടുതലാളുകൾ പണം നിക്ഷേപിച്ചത്. അതേസമയം, കച്ചവടത്തിൽ ശതകോടി ഡോളർ നഷ്ടപ്പെട്ടതിനാൽ അടച്ചുപൂട്ടാൻ നിർബന്ധിതരാ യെന്നാണ് എം.ടി.എഫ്.ഇയു ടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, വൻ സാമ്പത്തിക തട്ടിപ്പ് നടത്തി കമ്പനി തങ്ങളെ കബ ളിപ്പിക്കുകയായിരുന്നെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141292/desire-doublemoney-online-tradingcompany-extorted-crores-nadapuram-region)