---
title: "#BUDS |  ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ബി.ഡി. കെ ഓണാഘോഷം നടത്തി"
english_title: "#B.D.K  with #children #Budd's #School #celebrated #Onam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141352/bdk-with-children-budds-school-celebrated-onam"
published_at: "2023-08-23T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e625f48551d_buds.jpg"
keywords: []
---

# #BUDS |  ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ബി.ഡി. കെ ഓണാഘോഷം നടത്തി

> **Lead Summary:** **നാദാപുരം :[ **തൂണേരി ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പ്രവർത്തകർ ഓണാഘോഷം നടത്തി. പൂക്കളമിട്ടും, പാട്ടുകൾ പാടിയും ,ഓണ സദ്യ കഴിച്ചും ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ബി.ഡി. കെ പ്രവർത്തകർ ഏറെ നേരം ചിലവഴിച്ചു.

## Article Content

**നാദാപുരം :[ **തൂണേരി ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പ്രവർത്തകർ ഓണാഘോഷം നടത്തി. പൂക്കളമിട്ടും, പാട്ടുകൾ പാടിയും ,ഓണ സദ്യ കഴിച്ചും ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ബി.ഡി. കെ പ്രവർത്തകർ ഏറെ നേരം ചിലവഴിച്ചു.

ഓരോ കുട്ടിക്കും പ്രത്യേകം സമ്മാനങ്ങളും നൽകി.തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബി.ഡി. കെ രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.എൻ രഞ്ജിത്ത്, പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട് എം.കെ അഷറഫ്, കെ.രമേശൻ , എ. പുഷ്പലത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ബി.ഡി. കെ താലൂക്ക് പ്രസിഡണ്ട് വി.എസ്സ് ഹസ്സൻ സ്വാഗതവും സെക്രട്ടറി പി സനൂപ് നന്ദിയും പറഞ്ഞു. നിതിൻ, അദ്വൈത് , ശ്രീബിൻ ,റസൽ എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി. പടം : ബി.ഡി. കെ ഓണാഘോഷം തൂണേരി ബഡ്സ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141352/bdk-with-children-budds-school-celebrated-onam)