---
title: "#memories | പൂർവ്വകാല നേതാക്കളുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരും - പി.ഗവാസ്"
english_title: "#Memories #past #leaders #give #strength #struggles #P. Gawas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141364/memories-past-leaders-give-strength-struggles-p-gawas"
published_at: "2023-08-23T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6397534664_cpim.jpg"
keywords: []
---

# #memories | പൂർവ്വകാല നേതാക്കളുടെ ഓർമ്മകൾ പോരാട്ടങ്ങൾക്ക് കരുത്ത് പകരും - പി.ഗവാസ്

> **Lead Summary:** **നാദാപുരം: [ **പൂർവ്വകാല നേതാക്കളുടെ ഓർമ്മകൾ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു.

## Article Content

**നാദാപുരം: [ **പൂർവ്വകാല നേതാക്കളുടെ ഓർമ്മകൾ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു.

കല്ലാച്ചിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും സി.പി.ഐ നേതാവും ജനപ്രതിനിധിയുമായിരുന്ന സി. കുമാരന്റെ ഏഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ നാദാപുരം ലോക്കൽ കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, വി.പി ശശിധരൻ, ടി.സുരേന്ദ്രൻ, ഐ വി ലീല , സി എച്ച് ശങ്കരൻ മാസ്റ്റർ, ടി ശ്രീധരൻ, പി ചാത്തു മാസ്റ്റർ പ്രസംഗിച്ചു സി എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. പ്രഭാതഭേരിയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും കല്ലാച്ചി പി.ആർ സ്മാരക മന്ദിരത്തിൽ പതാക ഉയർത്തലും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141364/memories-past-leaders-give-strength-struggles-p-gawas)