---
title: "#protest  | മാസപ്പടി വിവാദം; ആം ആദ്മി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു"
english_title: "#Money #controversy #AamAadmiParty #Nadapuramcommittee #protested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141370/money-controversy-aamaadmiparty-nadapuramcommittee-protested"
published_at: "2023-08-23T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e641dd2f11a_am_admi.jpg"
keywords: []
---

# #protest  | മാസപ്പടി വിവാദം; ആം ആദ്മി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം**: **[ **മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി. മാസപ്പടി വിവാദത്തെ ന്യായീകരിക്കുന്ന എൽ ഡി എഫ് - യു ഡി എഫ് നേതാക്കൾ അഴിമതിക്ക് ഒക്കചങ്ങാതിമാരാണെന്ന് തെളിയിക്കുകയാണ്.

## Article Content

**നാദാപുരം**: **[ **മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി. മാസപ്പടി വിവാദത്തെ ന്യായീകരിക്കുന്ന എൽ ഡി എഫ് - യു ഡി എഫ് നേതാക്കൾ അഴിമതിക്ക് ഒക്കചങ്ങാതിമാരാണെന്ന് തെളിയിക്കുകയാണ്.

അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർത്തലാക്കാൻ ബിജെപി ഇടപെടുമെന്നത് മുൻകാല അനുഭവം പറയുന്നു എന്ന് നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ കമ്മിറ്റിയംഗം ഷൗക്കത്ത് അലി എരോത്ത് പറഞ്ഞു.

ആം ആദ്മി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മണ്ഡലം പ്രെസിഡന്റ് അഭിലാഷ്‌ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഡോ ഹുഷിയാർ സ്വാഗതവും കെഎം ജോൺ നന്ദിയും പറഞ്ഞു.

മണ്ഡലം ഭാരവാഹികളായ ബിനു മാത്യൂസ്, അബ്ദുൾ ലത്തീഫ് എരഞ്ഞോളി, മഗേഷ് കോട്ടേമ്പ്രം, സുബൈർ പി.ടി.കെ, അക്ബർ അലി ഫയാസ്, രാജീവൻ കൈവേലി, അഷ്റഫ് നരിക്കൂട്ടുംചാൽ, ടോം ജോസഫ്, ആന്റണി വിലങ്ങാട് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141370/money-controversy-aamaadmiparty-nadapuramcommittee-protested)