---
title: "#eoffice | ഇ- ഓഫീസ്; നാദാപുരത്തെ 12 വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകളും ഉപകരണങ്ങളും"
english_title: "#E-Office #Computers #equipment #12 villageoffices #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141502/e-office-computers-equipment-12-villageoffices-nadapuram"
published_at: "2023-08-24T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e760b807e26_computer.jpg"
keywords: []
---

# #eoffice | ഇ- ഓഫീസ്; നാദാപുരത്തെ 12 വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകളും ഉപകരണങ്ങളും

> **Lead Summary:** **നാദാപുരം :**[ ]**[**[ ]ഇ- ഓഫീസ് കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം നാളെ . നാദാപുരത്തെ 12 വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകളും ഉപകരണങ്ങളും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് ഇ- ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി നാദാപുരം

## Article Content

**നാദാപുരം :**[ ]**[**[ ]ഇ- ഓഫീസ് കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം നാളെ . നാദാപുരത്തെ 12 വില്ലേജ് ഓഫീസുകൾക്ക് കമ്പ്യൂട്ടറുകളും ഉപകരണങ്ങളും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് ഇ- ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി നാദാപുരം

മണ്ഡലത്തിലെ 12 വില്ലേജ് ഓഫീസുകൾക്ക് ഇ.കെ. വിജയൻ എം.എൽ.എ.യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിൽ അനുവദിച്ച കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും മണ്ഡലം തല വിതരണ ഉദ്ഘാടനം 25 - 8 - 23 - ന് രാവിലെ 11 മണിക്ക് നാദാപുരം റസ്റ്റ് ഹൗസിൽ ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ , വടകര തഹസിൽദാർ കലാ ഭാസ്ക്കർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141502/e-office-computers-equipment-12-villageoffices-nadapuram)