---
title: "#adalathconcluded | അദാലത്ത് സമാപിച്ചു തൂണേരി വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്താക്കുന്നു"
english_title: "#Adalath #concludes #makes #Thuneri #Vyojana #complaint-free #block #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141506/adalath-concludes-makes-thuneri-vyojana-complaint-free-block-panchayath"
published_at: "2023-08-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e763bdccb98_adalath_1.jpg"
keywords: []
---

# #adalathconcluded | അദാലത്ത് സമാപിച്ചു തൂണേരി വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്താക്കുന്നു

> **Lead Summary:** **നാദാപുരം:**[** **] തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്തായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ടവയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തും വടകര കൺസിലിയേഷൻ സമിതിയുംചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്ത് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:**[** **] തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്തായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ടവയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തും വടകര കൺസിലിയേഷൻ സമിതിയുംചേർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്ത് സംഘടിപ്പിച്ചു.

വയോജനങ്ങളോടുള്ള അവഗണ, വയോജനങ്ങൾ നേരിടുന്ന ഗാർഹിക പ്രശനങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ വേണ്ടി സംഘടിപ്പിച്ച അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിഡിഒ ദേവിക രാജ് സംസാരിച്ചു.

വടകര ആർഡിഒ സി ബിജു അദാലത്തിൽ ലഭിച്ച പരാതികൾ കേൾക്കുകയും മൊത്തം ലഭിച്ച 12 പരാതികളിൽ അഞ്ച് എണ്ണം തീർപ്പുകൽപ്പിച്ചു. വഴിയുമായ് ബന്ധപ്പെട്ട രണ്ട് പരാതികൾ പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഭൂമി സംബന്ധിച്ച പരാതികൾ

തഹദിൽദാർക്കും, രണ്ട് പരാതികളിൽ എതിർ കക്ഷികൾ ഹാജരാവ തുടർനടപടികൾക്കും റവന്യുഡിവിഷനൽ ഓഫീസർ ഉത്തരവിട്ടു. താലൂക്ക് കൺസീലിയേഷൻ മെമ്പർമാരായ എ.കെ. പിതാoമ്പരൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ രാജേന്ദ്രൻ മാസ്റ്റർ വത്സൻ മാസ്റ്റർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141506/adalath-concludes-makes-thuneri-vyojana-complaint-free-block-panchayath)