---
title: "#waste | ഗൃഹപ്രവേശനം മാലിന്യം; പൊതുവഴിയിൽ -വീട്ടുടമസ്ഥന് പിഴ ചുമത്തി നാദാപുരം ഗ്രാമപഞ്ചായത്ത്"
english_title: "#household #waste #Nadapuram #gram #panchayath #fined #house #owner #publicroad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141525/household-waste-nadapuram-gram-panchayath-fined-house-owner-publicroad"
published_at: "2023-08-24T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7783489e5c_waste.jpg"
keywords: []
---

# #waste | ഗൃഹപ്രവേശനം മാലിന്യം; പൊതുവഴിയിൽ -വീട്ടുടമസ്ഥന് പിഴ ചുമത്തി നാദാപുരം ഗ്രാമപഞ്ചായത്ത്

> **Lead Summary:** **നാദാപുരം :****[ **കക്കംവള്ളിയിൽ കഴിഞ്ഞാഴ്ച നടന്ന ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്ഷണമാലിന്യങ്ങൾ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിൽ അലക്ഷ്യമായും ,അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ

## Article Content

**നാദാപുരം :****[ **കക്കംവള്ളിയിൽ കഴിഞ്ഞാഴ്ച നടന്ന ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്ഷണമാലിന്യങ്ങൾ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിൽ അലക്ഷ്യമായും ,അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ

നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മുഴുവൻ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യിക്കുകയും 3000 /രൂപ പിഴ

ഈടാക്കുകയും ചെയ്തു .പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141525/household-waste-nadapuram-gram-panchayath-fined-house-owner-publicroad)