---
title: "#pressforum | ഓണസങ്കൽപത്തിലേക്കെത്താൻ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്: ഇ.കെ വിജയൻ പ്രസ്സ് ഫോറം സ്നേഹ സംഗമം ശ്രദ്ധേയമായി"
english_title: "#Media #also #plays #bigrole #reaching #Onasankalpam #EK Vijayan #PressForum #SnehaSangam #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141730/media-also-plays-bigrole-reaching-onasankalpam-ek-vijayan-pressforum-snehasangam-remarkable"
published_at: "2023-08-25T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8ba0a72e31_pressforum_5.jpg"
keywords: []
---

# #pressforum | ഓണസങ്കൽപത്തിലേക്കെത്താൻ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്: ഇ.കെ വിജയൻ പ്രസ്സ് ഫോറം സ്നേഹ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: [ **കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനങ്ങളില്ലാത്ത ഓണ സങ്കല്പത്തിലേക്ക് എത്താൻ ഭരണാധികാരികൾക്കെന്ന പോലെ മാധ്യമങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു. നാദാപുരം പ്രസ് ഫോറം സങ്കടിപ്പിച്ച ഓണപ്പൊലിമ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: [ **കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനങ്ങളില്ലാത്ത ഓണ സങ്കല്പത്തിലേക്ക് എത്താൻ ഭരണാധികാരികൾക്കെന്ന പോലെ മാധ്യമങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു. നാദാപുരം പ്രസ് ഫോറം സങ്കടിപ്പിച്ച ഓണപ്പൊലിമ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി പാരീസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസ്സ് ഫോറം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ഗവാസ്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കാശ്മീരിൽ വച്ച് നടത്തിയ തീമാറ്റിക്

സെമിനാറിൽ പങ്കെടുത്ത നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, രാഷ്ട്രപതിയുടെ ജീവൻരക്ഷാ പഥക് പുരസ്കാരം നേടിയ വാണിമേൽ സ്വദേശികളായ മുഹമ്മദ് ഷാമിൽ, പി.കെ മുഹൈമിൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം.കെ അഷറഫ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. വ്യവസായ പ്രമുഖൻ കെ.പി മുഹമ്മദ് മുഖ്യാതിഥിയായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, ജില്ലാ പഞ്ചായത്ത് മെംബർ സി.വി.എം നജ്മ, അഖില മര്യാട്ട്, രജീന്ദ്രൻ കപ്പള്ളി, അഹമ്മദ് പുന്നക്കൽ, പി.പി ചാത്തു, മോഹനൻ പാറക്കടവ്,

സി.എച്ച് മോഹനൻ, കെ.ടി.കെ ചന്ദ്രൻ, കോടോത്ത് അന്ത്രു, പി.എം നാണു, സി.കെ നാസർ, കെ.കെ റഷീദ്, അബ്ബാസ് കണേക്കൽ, കരയത്ത് ഹമീദ് ഹാജി, കരിമ്പിൽ ദിവാകരൻ, പി രഘുനാഥ്, കെ.കെ ശ്രീജിത്ത്, രാധാകൃഷ്ണൻ അരൂർ, വി.പി രാധാകൃഷ്ണൻ, ബിജോയ് പെരിങ്ങത്തൂർ, പ്രസ് ഫോറം സെക്രട്ടറി മുഹമ്മദലി തിനൂർ, ട്രഷറർ ഇസ്മയിൽ വാണിമേൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141730/media-also-plays-bigrole-reaching-onasankalpam-ek-vijayan-pressforum-snehasangam-remarkable)