---
title: "#inaguration | ടി ഐ എം സിവിൽ സർവീസ് ഫൗണ്ടേഷൻ അക്കാദമി ഉദ്ഘാടനം നാളെ"
english_title: "#TIM #CivilServiceFoundation #Academy #inauguration #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141738/tim-civilservicefoundation-academy-inauguration-tomorrow"
published_at: "2023-08-25T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8c237ac2a6_adeela_abthulla.jpg"
keywords: []
---

# #inaguration | ടി ഐ എം സിവിൽ സർവീസ് ഫൗണ്ടേഷൻ അക്കാദമി ഉദ്ഘാടനം നാളെ

> **Lead Summary:** **നാദാപുരം: **ടി ഐ കമ്മിറ്റിക്ക് കീഴിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ച ടി ഐ എം സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും.

## Article Content

**നാദാപുരം: **ടി ഐ കമ്മിറ്റിക്ക് കീഴിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ച ടി ഐ എം സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും.

രാവിലെ 10 - ന് അൽഹുദ യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ. അദീല അബ്ദുല്ല മുഖ്യാതിഥിയായിരിക്കും. സ്കൂളിൽ എട്ട് ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്കാണ് അക്കാദമിയിൽ പ്രവേശനം നൽകുക. ഒഴിവ് ദിവസങ്ങളിലാണ് ഇവർക്ക് ക്ലാസ് നൽകുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141738/tim-civilservicefoundation-academy-inauguration-tomorrow)