---
title: "#academy | നാദാപുരം ടി ഐ എം ഹയർ സെക്കന്ററി സ്കൂളിൽ സിവിൽ സർവീസ് അക്കാദമി തുടങ്ങി"
english_title: "#CivilServiceAcademy #started #Nadapuram #TIM #HigherSecondarySchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/141954/civilserviceacademy-started-nadapuram-tim-highersecondaryschool-new"
published_at: "2023-08-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea14f451a86_civil_service.jpg"
keywords: []
---

# #academy | നാദാപുരം ടി ഐ എം ഹയർ സെക്കന്ററി സ്കൂളിൽ സിവിൽ സർവീസ് അക്കാദമി തുടങ്ങി

> **Lead Summary:** **നാദാപുരം:** **[** ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സർവീസ് ഫൌണ്ടേഷൻ അക്കാദമി ആരംഭിച്ചു. അൽ ഹുദാ സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് ഡയരക്ടർ ഡോ. അദീല അബ്ദുള്ള ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:** **[** ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സിവിൽ സർവീസ് ഫൌണ്ടേഷൻ അക്കാദമി ആരംഭിച്ചു. അൽ ഹുദാ സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് ഡയരക്ടർ ഡോ. അദീല അബ്ദുള്ള ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി അദീല ക്ക് ഉപഹാരം നൽകി. ടി ഐ എം പ്രസിഡന്റ്‌ കെ എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി സി ഇഖ്ബാൽ സ്വാഗതം പറഞ്ഞു. ഖത്തറിലെ വ്യാപാര പ്രമുഖനും സഫാരി ഗ്രൂപ്പ് ചെയർമാനുമായ സൈനുൽ ആബിദ് മുഖ്യ അതിഥിയായി.

ഹെഡ് മാസ്റ്റർ ഇ സിദ്ധീഖ്‌ പദ്ധതി വിശദീകരിച്ചു. മാനേജർ മുഹമ്മദ്‌ ബംഗ്ലത്ത്, കമ്മിറ്റി ട്രഷറർ നരിക്കോൾ ഹമീദ് ഹാജി, മുൻ പ്രധാന അധ്യാപിക വി കെ ബിയ്യാത്തു, പ്രിൻസിപ്പൽ സി കെ അബ്ദുൽ ഗഫൂർ,ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ നദീർ ചാത്തോത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/141954/civilserviceacademy-started-nadapuram-tim-highersecondaryschool-new)