---
title: "#onamcelibration | പകൽ വീട് ; സായം പ്രഭയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു"
english_title: "#Pakal Veedu ; Organized Onam celebration program at Sayam Prabha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142071/pakal-veedu-organized-onam-celebration-program-at-sayam-prabha"
published_at: "2023-08-27T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaf0820bb4e_onam_1.jpg"
keywords: []
---

# #onamcelibration | പകൽ വീട് ; സായം പ്രഭയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **വളയം :[ **മഞ്ചാന്തറയിലെ പകൽ വീടായ സായം പ്രഭയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . പരിപാടിക്ക് പഞ്ചായത്ത്‌ വികസന ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി, വാർഡ് മെമ്പർ ദേവി, സായം പ്രഭയിലെ കെയർ ഗിവർ ഷൈനി,എന്നിവർ നേതൃത്വം വഹിച്ചു.

## Article Content

**വളയം :[ **മഞ്ചാന്തറയിലെ പകൽ വീടായ സായം പ്രഭയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . പരിപാടിക്ക് പഞ്ചായത്ത്‌ വികസന ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി, വാർഡ് മെമ്പർ ദേവി, സായം പ്രഭയിലെ കെയർ ഗിവർ ഷൈനി,എന്നിവർ നേതൃത്വം വഹിച്ചു.

വയോജനങ്ങളുടെ വിശ്രമ കേന്ദ്രമായ സായം പ്രഭയിൽ ഗംഭീരമായി തന്നെ പരിപാടികൾ സംഘടിപ്പിച്ചു. സദ്യ ഉൾപ്പെടെ ഒരുക്കി കൊണ്ട് ഗൃഹാതുരമായ അനുഭവമാണ് ഇവിടെ ഒരുക്കിയത്.

കേരളീയ വേഷം ധരിച്ചാണ് എല്ലാവരും ഒത്തു കൂടിയത്. രാവിലെ തന്നെ പൂക്കളം ഒരുക്കുകയും ചെയ്തു.

കുടുംബശ്രീ പ്രവർത്തകർ ആണ് പരിപാടിയിലേക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്തത്. കസേര കളി, ലെമൺസ്പൂൺറേസ്, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

40ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ നാട്ടുകാരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142071/pakal-veedu-organized-onam-celebration-program-at-sayam-prabha)