---
title: "#dialysis | ഡയാലിസിസ് മെഷീനും സഹായ ധനവും ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഉദാര മതികളുടെ കൈതാങ്ങ്"
english_title: "#Dialysis #machine #subsidy #Parakkadav #ShihabThangal #Dialysis #Center #generous gift"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142148/dialysis-machine-subsidy-parakkadav-shihabthangal-dialysis-center-generous-gift"
published_at: "2023-08-27T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb53a2bbd94_dialysis_1.jpg"
keywords: []
---

# #dialysis | ഡയാലിസിസ് മെഷീനും സഹായ ധനവും ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഉദാര മതികളുടെ കൈതാങ്ങ്

> **Lead Summary:** **നാദാപുരം : [ **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഉദാര മതിയായ വ്യക്തി വകയായുള്ള ഒരു ഡയാലിസിസ് മെഷീനും ആയിരം ഡയാലിസിസ് ചെയ്യുവനുള്ള സഹായ ധനവും കൈമാറി.

## Article Content

**നാദാപുരം : [ **പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഉദാര മതിയായ വ്യക്തി വകയായുള്ള ഒരു ഡയാലിസിസ് മെഷീനും ആയിരം ഡയാലിസിസ് ചെയ്യുവനുള്ള സഹായ ധനവും കൈമാറി.

ഇ ടി മുഹമ്മദ് ബഷീർ എംപി ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ എംപി അബ്ദുല്ല ഹാജി, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ എന്നിവരെ തുക ഏൽപ്പിച്ചു.

നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് അധ്യക്ഷനായി. വി വി മുഹമ്മദലി ,വലിയാണ്ടി ഹമീദ് , ഹസ്സൻ ചാലിൽ,ഇ ഹാരിസ്, എൻ കെ ഇബ്റാഹിം, നിസാർ ഇടത്തിൽ,

കോറോത്ത് അഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. മണ്ഡലം ജ.സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതവും അഷറഫ് പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142148/dialysis-machine-subsidy-parakkadav-shihabthangal-dialysis-center-generous-gift)