---
title: "#comemmory | യുവചേതന സ്മരണ ; കുയിമ്പിൽ സോമൻ, സതീശൻ അനുസ്മരണം"
english_title: "#Youthful #memory #KuimpilSoman #Satheesan #Commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142150/youthful-memory-kuimpilsoman-satheesan-commemoration-new"
published_at: "2023-08-27T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb55e106b7e_comemmory.jpg"
keywords: []
---

# #comemmory | യുവചേതന സ്മരണ ; കുയിമ്പിൽ സോമൻ, സതീശൻ അനുസ്മരണം

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ ** യുവചേതന കച്ചേരിയുടെ ആഭിമുഖ്യത്തിൽ കുയിമ്പിൽ സോമൻ , സഹോദരൻ സതീശൻ അനുസ്മരണം നടത്തി. കോവിഡ് ബാധിതരായാണ് ഗായകനും, കവിയും കലാ കാരനുമായ സോമനും, സതീശനും മരണമടഞ്ഞത്.

## Article Content

**ഇരിങ്ങണ്ണൂർ:[ ** യുവചേതന കച്ചേരിയുടെ ആഭിമുഖ്യത്തിൽ കുയിമ്പിൽ സോമൻ , സഹോദരൻ സതീശൻ അനുസ്മരണം നടത്തി. കോവിഡ് ബാധിതരായാണ് ഗായകനും, കവിയും കലാ കാരനുമായ സോമനും, സതീശനും മരണമടഞ്ഞത്.

കണ്ണീർ കണം എന്ന സോമന്റെ കവിതാ സമാഹാരം മരണശേഷം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തിരുന്നു.

അനുസ്മണ യോഗത്തിൽ വി.പി പ്രേമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി ടി.വി വാസുദേവ് അധ്യക്ഷത വഹിച്ചു. കുന്നോത്ത് സുധി , ടി.ഇ കുഞ്ഞിരാമൻ, കണ്ടിയിൽ ഗോപാലൻ നമ്പ്യാർ, കെ.എം ബവീഷ് ,വത്സൻ കുയിമ്പിൽ, രാജീവൻ ചാത്തോത്ത് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൽപി , യുപി ഹൈസ്ക്കൂൾ തലത്തിലെ ക്വിസ് മത്സര വിജയി കൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142150/youthful-memory-kuimpilsoman-satheesan-commemoration-new)