---
title: "#yuvadhara  |  സൗഹൃദത്തിന്റെ "
english_title: " #yuvadhara #gift #friendship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142155/yuvadhara-gift-friendship-new"
published_at: "2023-08-27T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb590a1675e_yuvadhara_1.jpg"
keywords: []
---

# #yuvadhara  |  സൗഹൃദത്തിന്റെ 

> **Lead Summary:** **വാണിമേൽ :[ **സൗഹൃദത്തിന്റെയും, കൂടിച്ചേരലിന്റെയും പുത്തൻ മാതൃക തീർത്ത് യുവധാര കൂളിക്കുന്നിന്റെ പ്രവർത്തകർ രംഗത്ത്. ഈ ഓണക്കാലത്ത് യുവധാര ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പരിധിയിലുള്ള മുന്നൂറോളം വീടുകളിൽ സൗഹൃദത്തിന്റെ ഓണ സന്ദേശവും, ഓണസമ്മാനവുമായി യുവധാര പ്രവർത്തകർ വീടുകളിലെത്തിയത് പുതിയ ഓണാനുഭവമായി.

## Article Content

**വാണിമേൽ :[ **സൗഹൃദത്തിന്റെയും, കൂടിച്ചേരലിന്റെയും പുത്തൻ മാതൃക തീർത്ത് യുവധാര കൂളിക്കുന്നിന്റെ പ്രവർത്തകർ രംഗത്ത്. ഈ ഓണക്കാലത്ത് യുവധാര ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പരിധിയിലുള്ള മുന്നൂറോളം വീടുകളിൽ സൗഹൃദത്തിന്റെ ഓണ സന്ദേശവും, ഓണസമ്മാനവുമായി യുവധാര പ്രവർത്തകർ വീടുകളിലെത്തിയത് പുതിയ ഓണാനുഭവമായി.

ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം കെ.പി രാജീവൻ നിർവ്വഹിച്ചു. യുവധാര സെക്രട്ടറി സജേഷ് കെ.പി സ്വാഗതം പറഞ്ഞു. സി.പി. വിനീഷ് അദ്ധ്യക്ഷനായി, പ്രസിഡണ്ട് റിനീഷ് പി.വി. സംസാരിച്ചു. ഒരുമയുടെയും കൂടിച്ചേരലിന്റെയും വേദിയൊരുക്കുന്ന നിരവധി പരിപാടികളാണ് ഈ ഓണക്കാലത്ത് യുവധാര സംഘടിപ്പിച്ചിട്ടുള്ളത്.

ആ ഗസ്ത് 28 മുതൽ 31 വരെയാണ് പരിപാടികൾ, പകൽ വീട്ടിലെ വയോജനങ്ങളോടൊപ്പം ഓണസദ്യ, ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ, മെഗാ തിരുവാതിര, ഓണക്കളികൾ, കമ്പവലി, ഉണർവ്വ് വിദ്യാഭ്യാസ പദ്ധതിയിലെ വിജയികൾക്ക് ആദരം, സാംസ്കാരിക സദസ്സ്, വിവിധ കലാപരിപാടികൾ, നാടകം തുടങ്ങി നിരവധി പരിപാടികളാണ് യുവധാര ഓണോത്സവത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142155/yuvadhara-gift-friendship-new)