---
title: "#MSM | വിദ്യ വെറുപ്പ് ; ക്ലാസ് മുറിയിൽ വർഗ്ഗീയതയുടെ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചത് അപലപനീയം -എം.എസ്.എം"
english_title: "#Aversion #science #Attempting #create #rift #casteism #classroom #condemnable -MSM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142527/aversion-science-attempting-create-rift-casteism-classroom-condemnable-msm"
published_at: "2023-08-30T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeddd273bdd_M_S_M.jpg"
keywords: []
---

# #MSM | വിദ്യ വെറുപ്പ് ; ക്ലാസ് മുറിയിൽ വർഗ്ഗീയതയുടെ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചത് അപലപനീയം -എം.എസ്.എം

> **Lead Summary:** **നാദാപുരം:** **[**ക്ലാസ് മുറിയിൽ വർഗ്ഗീയതയുടെ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചത് അപലപനീയമെന്ന് എം.എസ്.എം. മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടിയെ അപലപിച്ച് എം.എസ്.എം(മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റ് ) നാദാപുരം മണ്ഡലം കൗൺസിൽ .

## Article Content

**നാദാപുരം:** **[**ക്ലാസ് മുറിയിൽ വർഗ്ഗീയതയുടെ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചത് അപലപനീയമെന്ന് എം.എസ്.എം. മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടിയെ അപലപിച്ച് എം.എസ്.എം(മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റ് ) നാദാപുരം മണ്ഡലം കൗൺസിൽ .

അറിവിന്റെ വെളിച്ചവും ചേർത്തുനിർത്തലിന്റെ സന്ദേശങ്ങളും പകരേണ്ട ക്ലാസ്സ് മുറിയിൽ വർഗ്ഗീയതയുടെ വിള്ളൽ വീഴ്ത്താൻ ശ്രമിച്ച ഉത്തർപ്രദേശിലെ അധ്യാപികയുടെ നടപടി അങ്ങേയറ്റം ദോഷകരമാണെന്നും അതുകാരണം നോവിന്റെ കനൽ ആ കുട്ടിയുടെ ഉള്ളിൽ എന്നും ബാക്കിയാവുമെന്നും വാണിമേലിൽ ചേർന്ന മണ്ഡലം എം.എസ്.എം കൗൺസിലിൽ അഭിപ്രായപ്പെട്ടു.

രാജ്യത്ത് കുറ്റം ചെയ്തവർ ഉന്നതങ്ങളിലും നിരപരാധികൾ ജയിലിലുമാണെന്ന് കൗൺസിൽ ഉദ്ഘാടനം ചെയ്ത കെ.എൻ.എം ജില്ലാ ട്രഷറർ പോക്കർ മാസ്റ്റർ അഭിപ്രായപെട്ടു. ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കാനും ചർച്ച ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ നടക്കുന്ന അധാർമിക പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

എം.എസ്.എം കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ ഫാറൂഖ് കുറ്റിയാടി ജന.സെക്രട്ടറി സഹദ് കണ്ടിയിൽ എന്നിവർ സംസാരിച്ചു. എം.എസ്.എം മണ്ഡലം പ്രസിഡന്റ്‌ ജുനൈദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എൻ.എം മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് നെല്ലിയുള്ളതിൽ അബ്ദുല്ല,

വർക്കിംഗ് ജന.സെക്രട്ടറി നസീർ ടി.പി,ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് നൗഫൽ ബിനോയ്, നാസർ മൗലവി, അജ്മൽ മദനി വാണിമൽ , നാജിൽ കെ തുടങ്ങിയവർ ആശംസകളറിയിച്ചു. എം.എസ്.എം മണ്ഡലം ജന.സെക്രട്ടറി തൈസീർ മുഹമ്മദ് സിറാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫൈസാൻ അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142527/aversion-science-attempting-create-rift-casteism-classroom-condemnable-msm)