---
title: "#ahameddewarkovil | നമ്മളോണം ; ഒരുമയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണ് ആഘോഷങ്ങൾ - മന്ത്രി അഹമ്മദ് ദേവർ കോവിൽ"
english_title: "#Celebrations #symbols #unity #brotherhood #love #Minister #AhamedDewarKovil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/142619/celebrations-symbols-unity-brotherhood-love-minister-ahammeddewarkovil"
published_at: "2023-08-30T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef471307dc2_devarkovil.jpg"
keywords: []
---

# #ahameddewarkovil | നമ്മളോണം ; ഒരുമയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണ് ആഘോഷങ്ങൾ - മന്ത്രി അഹമ്മദ് ദേവർ കോവിൽ

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളാണ് മലയാളികളുടെ ആഘോഷങ്ങളെന്നും ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ ഓണം ആഘോഷിക്കുന്നതും നന്മയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ മാതൃകയാണന്നും തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ:[ **സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളാണ് മലയാളികളുടെ ആഘോഷങ്ങളെന്നും ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ ഓണം ആഘോഷിക്കുന്നതും നന്മയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ മാതൃകയാണന്നും തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

> കായപ്പനച്ചി ചെറുകുളത്ത് "നമ്മളോണം 23 "ന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ,

എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, വാർഡ് മെമ്പർ ശ്രീജ പാലപറമ്പത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി. അനിൽകുമാർ , ആർ.ടി ഉസ്മാൻ , സി.കെ ബാലൻ, വത്സരാജ് മണലാട്ട് , എം.കെ പ്രേമദാസ്, ടി.പി പുരുഷു എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ എൻ.കെ മിഥുൻ സ്വാഗതവും ചെയർമാൻ സി.പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.അത്തംനാളിൽ ജല തിരുവാതിരയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ തിരുവോണ ദിവസം പ്രദേശത്തെ കലാകാരികളുടെ നൃത്തനൃത്യങ്ങൾ, കമ്പവലി , ഓണ സദ്യ , വയലിൻ ഫ്യൂഷൻ തുടങ്ങി വിവിധ പരിപാടികൾക്കു ശേഷമാണ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/142619/celebrations-symbols-unity-brotherhood-love-minister-ahammeddewarkovil)