---
title: "റോഡിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്തു"
english_title: "The young man was questioned in the incident where a blood pool was found on the road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14288/the-young-man-was-questioned-in-the-incident-where-a-blood-pool-was-found-on-the-road"
published_at: "2021-12-03T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa43c27b3af_kallunira.jpg"
keywords: []
---

# റോഡിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്തു

> **Lead Summary:** **വളയം: **കല്ലുനിര ടൗണിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത അകറ്റാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശവാസിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു.താൻ രക്തം ഛർദ്ദിതാണെന്നാണ് പൊലീസ് മൊഴിയെടുത്ത് വിട്ടയച്ച ശേഷം യുവാവ് നാട്ടുകാരോട് പറഞ്ഞത്.

## Article Content

**വളയം: **കല്ലുനിര ടൗണിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത അകറ്റാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശവാസിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു.താൻ രക്തം ഛർദ്ദിതാണെന്നാണ് പൊലീസ് മൊഴിയെടുത്ത് വിട്ടയച്ച ശേഷം യുവാവ് നാട്ടുകാരോട് പറഞ്ഞത്.

എന്നാൽ ദുരൂഹത മാറിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് വളയം പൊലീസ് പറയുന്നത്. വെള്ളിയാഴ്ച്ച രാവിലെയാണ് കല്ലുനിര ബസ് സ്റ്റോപ്പിന് മുൻവശത്തെ റോഡിലും ഇലക്ട്രിക്ക് പോസ്റ്റിലും രക്തകറ കണ്ടെത്തിയത് .

നാ ട്ടുകാർ വളയം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തി. മനുഷ്യ രക്തമാണെന്ന് സൂചനയുള്ളതിനാൽ പിന്നീട് ഡോഗ് സ്ക്വോഡും ഫോറൻസിക്ക് വിദഗ്ത സംഘവുമെത്തി പരിശോധന നടത്തിയിരുന്നു.രക്തസാമ്പിൾ ശേഖരിച്ചു. വളയം എസ് ഐ - സിഐയും സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14288/the-young-man-was-questioned-in-the-incident-where-a-blood-pool-was-found-on-the-road)