---
title: "#camp | സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും"
english_title: "#Free #eyecheckup #cataract #surgery #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143048/free-eyecheckup-cataract-surgery-camp"
published_at: "2023-09-01T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1e4ebc81dd_pressmeet_1.jpg"
keywords: []
---

# #camp | സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

> **Lead Summary:** **നാദാപുരം : [ **റോട്ടറി ക്ലബ്ബ് നാദാപുരവും കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്തമ്പർ 13 ന് രാവിലെ 9 മണിക്ക് കല്ലാച്ചി ഗ്യാലക്സി ഹൈപ്പർ മാർക്കറ്റിൻറെ എതിർ വശത്തുള്ള യൂണിയൻ ഹാളിൽ വെച്ച് നടക്കുന്നതാണ്.

## Article Content

**നാദാപുരം : [ **റോട്ടറി ക്ലബ്ബ് നാദാപുരവും കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്തമ്പർ 13 ന് രാവിലെ 9 മണിക്ക് കല്ലാച്ചി ഗ്യാലക്സി ഹൈപ്പർ മാർക്കറ്റിൻറെ എതിർ വശത്തുള്ള യൂണിയൻ ഹാളിൽ വെച്ച് നടക്കുന്നതാണ്.

നേത്ര പരിശോധന ആവശ്യമുള്ള വ്യക്തികളെ ക്യാമ്പിൽ വെച്ച് പരിശോധിക്കുകയും അതിൽ നിന്നും തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് കോംട്രസ്റ്റ് കണ്ണാശുപത്രി തലശ്ശേരി വെച്ച് ശസ്ത്രക്രിയ പൂർണ്ണമായും സൌജന്യമായി ചെയ്തുകൊടുക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും യാതൊരു ഫിസും ഈടാക്കുന്നതല്ല.ക്യാമ്പിൽ നിന്നും കണ്ണട നിർദ്ദേശിക്കുന്നവർക്ക് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ കണ്ണട ഷോപ്പിൽ നിന്നും കുറഞ്ഞ നിരക്കിൽ കണ്ണട ലഭ്യമാക്കുന്നതാണ് ക്യാമ്പിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടതാണ്.

ബുക്കിംഗ് നമ്പർ 7592095485, 9562842809 തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്യു . പഞ്ചയാത്ത് പ്രസിഡൻറ് വി വി മുഹമ്മദലി മുഖ്യാതിഥിയാകും. നാദാപുരം റോട്ടറി ക്ലബ് പ്രസിഡൻറ് പി എം രാജീവൻ അദ്ധ്യക്ഷത വഹിക്കും.

റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ Rth,MD,Dr സേതു ശിവശങ്കർ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. പത്ര സമ്മേളനത്തിൽ നാദാപുരം റോട്ടറി ക്ലബ് പ്രസിഡൻറ് രാജീവൻ പി എം പ്രോഗ്രാം ഡയരക്ടർ അനീഷ് കല്ലാച്ചി സെക്രട്ടറി രാജീവൻ പി ട്രഷറർ മോഹനൻ, ഹരിദാസ് കെ വി, ഗോപിദാസ് മാമത്ത്, ഹാരിസ് കല്ലൻറവിട എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143048/free-eyecheckup-cataract-surgery-camp)