---
title: "#farewell | ജന്മനാടിൻ്റെ യാത്രാമൊഴി ; ഇ.കെയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "#Travelogue #nativeland #tearful #farewell # EK"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143074/travelogue-of-native-land-a-tearful-farewell-to-ek-new"
published_at: "2023-09-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1f9efafa0d_farewell.jpg"
keywords: []
---

# #farewell | ജന്മനാടിൻ്റെ യാത്രാമൊഴി ; ഇ.കെയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** **നാദാപുരം :[ **ഇന്ന് അന്തരിച്ച കുമ്മങ്കോട്ടെ പൗരപ്രമുഖനും, സി.പി.ഐ എം നേതാവുമായ എടക്കണ്ടിയിൽ നാണുവിന്‌ ജന്മനാടിൻ്റെ യാത്രാമൊഴി. നുറുകണക്കിന് പേരാണ് നാണുവിൻ്റെ വേർപാടിൽ അനുശോചനം അറിയിക്കാനും, അവസാനമായി ഒരു നോക്കു കാണാനും എത്തിച്ചേർന്നത്.

## Article Content

**നാദാപുരം :[ **ഇന്ന് അന്തരിച്ച കുമ്മങ്കോട്ടെ പൗരപ്രമുഖനും, സി.പി.ഐ എം നേതാവുമായ എടക്കണ്ടിയിൽ നാണുവിന്‌ ജന്മനാടിൻ്റെ യാത്രാമൊഴി. നുറുകണക്കിന് പേരാണ് നാണുവിൻ്റെ വേർപാടിൽ അനുശോചനം അറിയിക്കാനും, അവസാനമായി ഒരു നോക്കു കാണാനും എത്തിച്ചേർന്നത്.

ജീവിത പ്രാരബ്ദങ്ങൾക്കിടയിലും പാർട്ടി പ്രവർത്തനത്തിലും, സാമൂഹ്യ പ്രവർത്തനത്തിലും വ്യാപൃതരായി അവസാനകാലം വരെയും പ്രവർത്തിച്ച നാണുവിനുളള അന്ത്യാ ഞ്ജലിയിൽ സമുഹത്തിൻ്റെ നാനാ മേഖലയിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. നാദാപുരം പൊതുമരാമത്ത് റസ്റ്റ്ഹൗസിലെ താൽക്കാലിക ജീവനക്കാരൻ കൂടിയായിരുന്ന നാണുവിന് സമുഹത്തിലെ വ്യത്യസ്ത മേഖലയിൽ നിരവധി പേരുമായി ഉറ്റബന്ധം ഉണ്ടായിരുന്നു.

വീട്ടിന് സമീപത്ത് ചേർന്ന അനുശോചന യോഗത്തിൽ സി.പിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, വാർഡ് മെമ്പർ അബ്ദുൾ ജലീൽ, പൈക്കാട്ട് അമ്മത് മാസ്റ്റർ, കിഴക്കേടത്ത് പ്രേമൻ മാസ്റ്റർ, കോട്ടാല ശ്രീധരൻ, സി.എച് മോഹനൻ, വി.കുമാരൻ, ചാലിൽ ഹസ്സൻ എമോഹൻദാസ്, സി.എച്ച് ബാലകൃഷ്ണൻ, കെ.ശ്യാമള , 'ഫൈസൽ, കെ.പി കുമാരൻ മാസ്റ്റർ , ടി. കണാരൻ, പി.ഷാജു ,കെ .പി ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143074/travelogue-of-native-land-a-tearful-farewell-to-ek-new)