---
title: "#PuKaSa  |   കല്ലാച്ചിയിൽ നാളെ: പു ക സ കലാ സാംസ്കാരിക സംഗമം സംഘടിപ്പിക്കും"
english_title: "#Tomorrow #Kallachi #PuKaSa #Kala #Cultural #Sangam #organised"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143275/tomorrow-kallachi-pukasa-kala-cultural-sangam-organised"
published_at: "2023-09-02T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30c9a6c55a_pukasa_pic.jpg"
keywords: []
---

# #PuKaSa  |   കല്ലാച്ചിയിൽ നാളെ: പു ക സ കലാ സാംസ്കാരിക സംഗമം സംഘടിപ്പിക്കും

> **Lead Summary:** **നാദാപുരം: [**പുരോഗമന കലാസാഹിത്യ സംഘം കല്ലാച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നാളെ കല്ലാച്ചിയിൽ വിദ്വേഷത്തിനെതിരായ കലാസാംസ്കാരിക സംഗമം നടക്കും. ഓണം ഓർമ്മപ്പെടുത്തുന്നത് എന്ന പേരിൽ നടക്കുന്ന പരിപാടി ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [**പുരോഗമന കലാസാഹിത്യ സംഘം കല്ലാച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നാളെ കല്ലാച്ചിയിൽ വിദ്വേഷത്തിനെതിരായ കലാസാംസ്കാരിക സംഗമം നടക്കും. ഓണം ഓർമ്മപ്പെടുത്തുന്നത് എന്ന പേരിൽ നടക്കുന്ന പരിപാടി ഗോപീ നാരായണൻ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4 മണി മുതൽ കല്ലാച്ചി കനറാ ബാങ്ക് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കവിയരങ്ങ്, ഏകപാത്ര നാടകം, ഗാനസന്ധ്യ, അശോകൻ തണലിൻ്റെ ചിത്രപ്രദർശനം, മജീദ് കല്ലാച്ചിയുടെ നാണയ പ്രദർശനം എന്നിവ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143275/tomorrow-kallachi-pukasa-kala-cultural-sangam-organised)