---
title: "#workshop | ശില്പശാല ; നാദാപുരത്ത് കെ.എൻ.എം അധ്യാപക സംഗമം സംഘടിപ്പിച്ചു"
english_title: "#workshop #KNM #organized #teachers #meeting #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143525/workshop-knm-organized-teachers-meeting-nadapuram"
published_at: "2023-09-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f45fa956811_camp_pic.jpg"
keywords: []
---

# #workshop | ശില്പശാല ; നാദാപുരത്ത് കെ.എൻ.എം അധ്യാപക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **വിദ്യാർത്ഥികളിൽ ധാർമിക ചിന്തയും സദാചാര മൂല്യങ്ങളും വളർത്തുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അധ്യാപകർക്ക് മൂല്യച്യുതി സംഭവിച്ചാൽ അത് സമൂഹത്തെ മൊത്തം അപകടപ്പെടുത്തുമെന്നും കോഴിക്കോട് നോർത്ത് ജില്ലാ ത്രിദിന കെ.എൻ.എം മദ്രസാധ്യാപക ട്രെയിനിംഗ് സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം: [ **വിദ്യാർത്ഥികളിൽ ധാർമിക ചിന്തയും സദാചാര മൂല്യങ്ങളും വളർത്തുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അധ്യാപകർക്ക് മൂല്യച്യുതി സംഭവിച്ചാൽ അത് സമൂഹത്തെ മൊത്തം അപകടപ്പെടുത്തുമെന്നും കോഴിക്കോട് നോർത്ത് ജില്ലാ ത്രിദിന കെ.എൻ.എം മദ്രസാധ്യാപക ട്രെയിനിംഗ് സംഗമം അഭിപ്രായപ്പെട്ടു.

നടുവണ്ണൂർ, മേപ്പയ്യൂർ, നാദാപുരം എന്നിവിടങ്ങളിലായി നടന്ന പരിപാടി കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.കെ.പോക്കർ മാസ്റ്റർ, വിദ്യാഭ്യാസ വക സെക്രട്ടറി എൻ.കുഞ്ഞബ്ദുല്ല മാസ്റ്റർ, ജോ. സെക്രട്ടറി അലി കിനാലൂർ,

വൈ. പ്രസി കെ.കെ.കുഞ്ഞബ്ദുല്ല, മുഫത്തിശ് സുലൈമാൻ മുസ്ല്യാർ ചൊക്ലി, സി.എം.അബ്ദുറഹ്മാൻ, എൻ.അബ്ദുല്ല, ടി.പി.നസീർ സംസാരിച്ചു. ജബ്ബാർ മാസ്റ്റർ ബാലുശ്ശേരി, ആബിദ് സലഫി ശില്പശാലയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143525/workshop-knm-organized-teachers-meeting-nadapuram)