---
title: "#bridge | പാലം വേണം; പാതിവഴിയിലായ ചെടിയാലക്കടവ് പാലത്തിനായി 5 ന് ജനകീയ കൺവെൻഷൻ"
english_title: "#Bridge #needed #People's #convention #5th #half-way #chettiyalakadauv #bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143530/bridge-needed-peoples-convention-5th-half-way-chettiyalakadauv-bridge"
published_at: "2023-09-03T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f462dc46bfa_vijayan_m_l_a.jpg"
keywords: []
---

# #bridge | പാലം വേണം; പാതിവഴിയിലായ ചെടിയാലക്കടവ് പാലത്തിനായി 5 ന് ജനകീയ കൺവെൻഷൻ

> **Lead Summary:** **നാദാപുരം:** **[ **യാത്രാ ദുരിതം തീർക്കാൻ നാട്ടുകാർക്ക് പാലം വേണം. കരാറ് കാരന്റെ അനാസ്ഥ കാരണം നിർമ്മാണം പാതിവഴിയിലായ ചെടിയാലക്കടവ് പാലത്തിനായി 5 ന് ജനകീയ കൺവെൻഷൻ ചേരുന്നു. തൂണേരി - ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെടിയാലക്കടവ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.

## Article Content

**നാദാപുരം:** **[ **യാത്രാ ദുരിതം തീർക്കാൻ നാട്ടുകാർക്ക് പാലം വേണം. കരാറ് കാരന്റെ അനാസ്ഥ കാരണം നിർമ്മാണം പാതിവഴിയിലായ ചെടിയാലക്കടവ് പാലത്തിനായി 5 ന് ജനകീയ കൺവെൻഷൻ ചേരുന്നു. തൂണേരി - ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെടിയാലക്കടവ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഇ.കെ. വിജയൻ എം എൽ എ യുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് അനാസ്ഥ കാട്ടിയ കരാറ് കാരനെ സർക്കാർ ഒഴിവാക്കി. ഇപ്പോൾ പാലം പുനർനിർമാണത്തിന് വേണ്ടി നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട് .സുൽത്താൻബത്തേരി സ്വദേശി വി ഉമ്മർ ഹാജിക്കാണ് റീടെണ്ടർ ലഭിച്ചത്.

സ്ഥലം വിട്ടു നൽകിയവർക്കെല്ലാം നഷ്ടപരിഹാരത്തുകയും ഇതിനകം ലഭ്യമായമാവുകയും ചെയ്തിട്ടുണ്ട്. പാലം നിർമ്മാണത്തിന്റെ ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനു വേണ്ടി നാദാപുരം എംഎൽഎ ഇ കെ വിജയൻ യുടെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നുകൂടി ഒത്തുചേരുകയാണ്.

ചൊവ്വാഴ്ച രാവിലെ 10.30 ന് മുടവന്തേരി പാലം സൈറ്റിൽ വച്ച് ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ പിഡബ്യൂഡി ഉദ്യോഗസ്ഥർ കരാറുകാരൻ എന്നിവരെല്ലാം പങ്കെടുക്കും. യോഗത്തിലേക്ക് മുഴുവൻ നാട്ടുകാരെയും ക്ഷണിക്കുന്നതായി ചെടിയാലക്കടവ് പാലം ജനകീയ സമിതി കൺവീനർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143530/bridge-needed-peoples-convention-5th-half-way-chettiyalakadauv-bridge)