---
title: "#camp | സൗജന്യ നേത്ര പരിശോധന ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "#Conducted #free #eyecheckup #surgery #screeningcamp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143562/conducted-free-eyecheckup-surgery-screeningcamp"
published_at: "2023-09-03T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f48f7b7ef4b_eye_camp.jpg"
keywords: []
---

# #camp | സൗജന്യ നേത്ര പരിശോധന ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം : [ **നാദാപുരം റോട്ടറി ക്ലബ്ബിന്റെയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി. തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **നാദാപുരം റോട്ടറി ക്ലബ്ബിന്റെയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി. തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊ . മേജർ ഡോണർ ഡോ. സേതു ശിവശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. നാദാപുരം റോട്ടറി ക്ലബ് പ്രസിഡണ്ട് പി എം രാജീവൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ അനീഷ് കല്ലാച്ചി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ നിഷാ മനോജ്,

റോട്ടറി ഡിസ്ട്രിക്ട് ചെയർപേഴ്സൺ പി രാജകുമാർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രമോദ്, ദിനേശൻ കല്ലാച്ചി, വി.കെ മോഹനൻ മാസ്റ്റർ, വടകര സെൻട്രൽ റോട്ടറി പ്രസിഡണ്ട് സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ട് രാജീവൻ പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143562/conducted-free-eyecheckup-surgery-screeningcamp)