---
title: "#applyow | ഹിന്ദി ഡിപ്ലോമ; അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "#Diploma #Hindi #Applications #invited #teacher #course"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143811/diploma-hindi-applications-invited-for-teacher-course"
published_at: "2023-09-04T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5dea64b0ab_applynow.jpg"
keywords: []
---

# #applyow | ഹിന്ദി ഡിപ്ലോമ; അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം:[ **സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബി എ ഹിന്ദി പാസായിരിക്കണം.

## Article Content

**നാദാപുരം:[ **സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബി എ ഹിന്ദി പാസായിരിക്കണം.

പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17നും 35 നും മധ്യേ. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 30. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04734296496, 8547126028

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143811/diploma-hindi-applications-invited-for-teacher-course)