---
title: "#schemeimplimented |  അതിദരിദ്ര വിഭാഗത്തിലെ 22 കുടുംബങ്ങൾക്ക്‌ നാദാപുരത്ത് ആശ്വാസപദ്ധതി നടപ്പാക്കുന്നു"
english_title: "#relief #scheme #implemented #Nadapuram #22 families #belonging #verypoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/143819/relief-scheme-implemented-nadapuram-22-families-belonging-verypoor"
published_at: "2023-09-04T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5e6557825b_scheme.jpg"
keywords: []
---

# #schemeimplimented |  അതിദരിദ്ര വിഭാഗത്തിലെ 22 കുടുംബങ്ങൾക്ക്‌ നാദാപുരത്ത് ആശ്വാസപദ്ധതി നടപ്പാക്കുന്നു

> **Lead Summary:** **നാദാപുരം :** **[ **ഗ്രാമപഞ്ചായത്തിൽ അതിദരിദ്ര വിഭാഗത്തിലെ 22 കുടുംബങ്ങളുടെ ക്ഷേമത്തിനായി നാദാപുരം ഗ്രാമപഞ്ചായത്ത് വിപുലമായ കർമ്മപദ്ധതി നടപ്പിലാക്കാന്നു‌. പരസഹായത്താൽ കഴിയുന്ന അതിദരിദ്രരായവരെ മാപ്പ് ചെയ്യാൻ ഫോക്കസ്‌ ഗ്രൂപ്‌ രൂപീകരിച്ച്‌ 97 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു . ഇത്‌ വീണ്ടും പരിശോധിച്ച്‌ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന 22 കുടുംബങ്ങളെയാണ് അതി ദാരിദ്ര വിഭാഗമായി ഗ്രാമപഞ്ചായത്ത് പരിഗണിക്കുന്നത്‌.

## Article Content

**നാദാപുരം :** **[ **ഗ്രാമപഞ്ചായത്തിൽ അതിദരിദ്ര വിഭാഗത്തിലെ 22 കുടുംബങ്ങളുടെ ക്ഷേമത്തിനായി നാദാപുരം ഗ്രാമപഞ്ചായത്ത് വിപുലമായ കർമ്മപദ്ധതി നടപ്പിലാക്കാന്നു‌. പരസഹായത്താൽ കഴിയുന്ന അതിദരിദ്രരായവരെ മാപ്പ് ചെയ്യാൻ ഫോക്കസ്‌ ഗ്രൂപ്‌ രൂപീകരിച്ച്‌ 97 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു . ഇത്‌ വീണ്ടും പരിശോധിച്ച്‌ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന 22 കുടുംബങ്ങളെയാണ് അതി ദാരിദ്ര വിഭാഗമായി ഗ്രാമപഞ്ചായത്ത് പരിഗണിക്കുന്നത്‌.

ഏകാംഗ കുടുംബമായവർ 7 പേരാണുള്ളത്‌. വീടില്ലാത്ത 5 പേരിൽ 3 കുടുംബങ്ങൾക്ക്‌ ഇതിനകം വീട് നൽകിക്കഴിഞ്ഞു. ബാക്കിയുള്ള രണ്ടു പേരെ ലൈഫ് ലിസ്റ്റിലു ൾപ്പെടുത്തി വീട് നൽകാൻ തീരുമാനിച്ചിട്ടിടുണ്ട്. വീടും സ്ഥലവുമില്ലാത്ത 4 പേർക്ക് ഗ്രാമ പഞ്ചായത്ത്‌ മുൻകയ്യെടുത്ത്‌ സ്ഥലവും വീടുമൊരുക്കുന്നതാണ്. നിത്യേന ഭക്ഷണത്തിനും മരുന്നിനും സഹായമാവശ്യമുള്ളവരും തളർവാതം ‌ ഭിന്നശേഷി തുടങ്ങിയ കാരണത്താൽ ഉപകരണമാവശ്യമുള്ളവരും മക്കളുടെ വിദ്യാഭ്യാസാ ചെലവിന് സഹായമാവശ്യമുള്ളവരുംഈ വിഭാഗത്തിലുണ്ട്‌.

ഇതെല്ലാം ഉൾപ്പെടുത്തിയാണ് വിപുലമായ കർമ്മ പദ്ധതിക്ക്‌ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി രൂപം നൽകിയത്‌. ഇതിനാവശ്യമായ ഫണ്ട്‌ ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഉദാര‌ മനസ്കരിൽ നിന്നും കണ്ടെത്തുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. വി. മുഹമ്മദലി പറഞ്ഞു. അതിദരിദ്ര്യ വിഭാഗത്തിലുള്ള വരുടെ സംഗമം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്നു.

അതിദരിദ്ര വിഭാഗത്തിലെ കുടുംബത്തിന് ഗ്രാമ പഞ്ചായത്ത്‌ തയ്യാറക്കിയ ഐ ഡി കാർഡ്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി വിതരണം ചെയ്തു.സി കെ നാസർ അധ്യക്ഷം വഹിച്ചു.സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ അസിസ്റ്റന്റ്‌ സെക്രട്ടറി ടി പ്രേമാനന്ദൻ മെംബർമാരായ വി പി കുഞ്ഞിരാമൻ, വി അബ്ദുൽ ജലീൽ, വി എ സി മസ്ബൂബ ഇബ്രാഹിം,വി സി നിഷ ഇ കെ സുനിത വി ഇ ഒ മാരായകെ കെ വിജയൻ അവിനാഷ് ‌തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/143819/relief-scheme-implemented-nadapuram-22-families-belonging-verypoor)