---
title: "#honored  |  ആദരിച്ചു; അധ്യാപക ദിനത്തില്‍ പാചക തൊഴിലാളിക്ക് ആദരം"
english_title: "#honored #Tribute #kitchenworker #teacher'sday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144087/honored-tribute-kitchenworker-teachersday"
published_at: "2023-09-05T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f73694edd14_honored.jpg"
keywords: []
---

# #honored  |  ആദരിച്ചു; അധ്യാപക ദിനത്തില്‍ പാചക തൊഴിലാളിക്ക് ആദരം

> **Lead Summary:** **നാദാപുരം:****[ **[ ]കുഞ്ഞ് മക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന സ്‌കൂള്‍ പാചകതൊഴിലാളിക്ക് ദേശീയ അധ്യാപക ദിനത്തില്‍ ആദരം നൽകി . കുറ്റിപ്രം എ എല്‍ പി സ്‌കൂള്‍ അങ്കണത്തിലാണ് വേറിട്ട ഈ പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ഹാജറ പാചക തൊഴിലാളിയായ പുറയനാട്ട് കുനിയില്‍ പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**നാദാപുരം:****[ **[ ]കുഞ്ഞ് മക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്ന സ്‌കൂള്‍ പാചകതൊഴിലാളിക്ക് ദേശീയ അധ്യാപക ദിനത്തില്‍ ആദരം നൽകി . കുറ്റിപ്രം എ എല്‍ പി സ്‌കൂള്‍ അങ്കണത്തിലാണ് വേറിട്ട ഈ പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ഹാജറ പാചക തൊഴിലാളിയായ പുറയനാട്ട് കുനിയില്‍ പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങിൽ പങ്കെടുത്തു . അധ്യാപികമാരായ വിചിന, ലിജിന , ബിജിന , പുണ്യ, സുമി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പുഷ്പയുടെ അമ്മ മാണിയമ്മയും പ്രസ്തുത സ്‌കൂളില്‍ തന്നെ പാചകതൊഴിലാളിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് നാടിന്റെ ആദരവ് ഏറ്റു വാങ്ങിയിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144087/honored-tribute-kitchenworker-teachersday)