---
title: "#eyedonationcamp | ദേശീയ നേത്രദാന പക്ഷാചരണ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Organized #National #EyeDonationCamp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144103/organized-national-eyedonationcamp"
published_at: "2023-09-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f73d6a13655_eyedonationcamp.jpg"
keywords: []
---

# #eyedonationcamp | ദേശീയ നേത്രദാന പക്ഷാചരണ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം**: **[** നാദാപുരം പഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ നേത്രദാന പക്ഷാചരണ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം**: **[** നാദാപുരം പഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ നേത്രദാന പക്ഷാചരണ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

നാദാപുരം ഗ്രാമപഞ്ചായത്തും നാദാപുരം താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഉദ്‌ഘാടനം ചെയ്തു.  

പരിപാടിയിൽ ചീയൂർ, വിഷ്ണുമംഗലം വെസ്റ്റ്, പെരുവങ്കര, എന്നീ വാർഡുകളിലെ 200 ഓളം പേർ പങ്കെടുത്തു.

വാർഡ് മെമ്പർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീന, ഇ കുഞ്ഞാലി, ഷബീർ, ഷംസു പി കെ, അഞ്ജലി പി വി, ജമാൽ ഹാജി, വസന്ത ഒ പി, ഒപ്‌സ്റ്റോമിസ്ട്രിസ്റ് സുബിൻ രാജ്, ആതിര വി എം, ശ്യാമ ടി, ജുബിഷ കെ, ശ്യാമ എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144103/organized-national-eyedonationcamp)