---
title: "#convension | മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ -അഡ്വ കെ ജയന്ത്"
english_title: "#Modi #Pinarayi #birds #same #feather #Adv K Jayanth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144105/modi-pinarayi-birds-same-feather-adv-k-jayanth"
published_at: "2023-09-05T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f73dee0a5b5_convension.jpg"
keywords: []
---

# #convension | മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ -അഡ്വ കെ ജയന്ത്

> **Lead Summary:** **നാദാപുരം :** **[**[ ]അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയർത്തുന്ന രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത്. തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം :** **[**[ ]അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയർത്തുന്ന രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ എന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത്. തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പുതുതായി നിമിതനായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി ചുമതല ഏറ്റെടുത്തു. യുകെ വിനോദ് കുമാർ അധ്യക്ഷനായി .കെപിസിസി മെമ്പർമാരായ വി എം ചന്ദ്രൻ, ഹബീബ് തമ്പി, മറ്റ് നേതാക്കളായ മോഹനൻ പാറക്കടവ്, അഡ്വക്കേറ്റ് എ സജീവൻ, രവീഷ് വളയം, പി രാമചന്ദ്രൻ, പി കെ ദാമു, ടി മൂസ ഹാജി,കെഎം രഘുനാഥ്,

കെ ചന്ദ്രൻ, പ്രേംദാസ് എടച്ചേരി, ഫസൽമാട്ടാൻ,വി കെ രജീഷ്,എൻ കെ അഭിഷേക്,പി കെ സുജാത ടീച്ചർ,പി പി സുരേഷ് കുമാർ,വി എം ബിജേഷ്,സി കെ ലത , ജി മോഹൻ മാസ്റ്റർ ,കല്ലിനാണ്ടി ഗംഗാധരൻ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി , തുടർന്ന് മുൻകാല മണ്ഡലം പ്രസിഡണ്ട് മാരായ പി രാജഗോപാലൻ നമ്പ്യാർ , വണ്ണത്താം കണ്ടി കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144105/modi-pinarayi-birds-same-feather-adv-k-jayanth)