---
title: "#nanufamily | നാട് ഒപ്പമുണ്ട്; നാടൊന്നിക്കുന്നു നാണുവിൻ്റെ കുടുംബത്തിന് താങ്ങാവാൻ"
english_title: "#country #withus #Iam #moving #support #Nanu's #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144223/country-withus-iam-moving-support-nanus-family"
published_at: "2023-09-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f818f4a1561_nanu_family.jpg"
keywords: []
---

# #nanufamily | നാട് ഒപ്പമുണ്ട്; നാടൊന്നിക്കുന്നു നാണുവിൻ്റെ കുടുംബത്തിന് താങ്ങാവാൻ

> **Lead Summary:** **നാദാപുരം: [ ** കഴിഞ്ഞ ദിവസം അന്തരിച്ച സി.പിഐ എം പ്രവർത്തകനും കുമമങ്കോട്ടെ പൗരപ്രമുഖനുമായ എടക്കണ്ടിയിൽ നാണുവിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സർവ്വകക്ഷി കമ്മിറ്റി രൂപീകരിച്ചു. ഭാര്യയുംരണ്ട് പെൺകുട്ടികളെയും സംരക്ഷിക്കാൻ നാടൊന്നാകെ ഉണ്ടാവുമെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തവരുടേത്.

## Article Content

**നാദാപുരം: [ ** കഴിഞ്ഞ ദിവസം അന്തരിച്ച സി.പിഐ എം പ്രവർത്തകനും കുമമങ്കോട്ടെ പൗരപ്രമുഖനുമായ എടക്കണ്ടിയിൽ നാണുവിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സർവ്വകക്ഷി കമ്മിറ്റി രൂപീകരിച്ചു. ഭാര്യയുംരണ്ട് പെൺകുട്ടികളെയും സംരക്ഷിക്കാൻ നാടൊന്നാകെ ഉണ്ടാവുമെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തവരുടേത്.

ഭിന്ന ശേഷി കാരനായ എ.കെ അജിത്ത് തൻ്റെ രണ്ട് മാസത്തെ പെൻഷൻ തുക കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തു.ജനപ്രതിനിധികൾ തങ്ങളുടെ ഒരു മാസത്തെ ഹോണറേറിയവും, കർഷകത്തൊഴിലാളികളും, നിർമ്മാണ തൊഴിലാളികളും അവരുടെ കഴിവിൻ്റെ പരമാവധി സംഖ്യയും വാഗ്ദാനം ചെയ്തു.

പ്രായമായ പുതിയോട്ടിൽ അമ്മുക്കുട്ടി അമ്മ ഉൾപ്പെടെ വന്നവർ മുഴുവൻ കുടുംബത്തെ സഹായിക്കാൻ കഴിയാവുന്ന സഹായം വാഗ്ദാനം ചെയ്തു കുമ്മങ്കോട് ഹെൽത്ത് സെൻ്ററിന് സമീപം ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം ആയിഷ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി.എച് മോഹനൻ, ടി.ലീന, റോഷ്നപിലാക്കാട് വി.കുമാരൻ, കീഴ്പാട്ട് വിനോദൻ,സി ആർ ഗഫുർ ,കിഴക്കേടത്ത് പ്രേമൻ, സി.എച്ച് ബാലകൃഷ്ണൻ,

കോട്ടാല ശ്രീധരൻ, അയൂബ്, ടി. കണാരൻ, എം.കെ വിനീഷ്, പി.കെ പ്രദീപൻ, പി.ഷാജു, പി.കെ ശിവദാസൻ എന്നിവർ സംസാരിച്ചു.കെ .ടി .കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു ആയിഷ ഗഫുർ ചെയർമാൻ കെ.ടി.കെ ബാലകൃഷ്ണൻ കൺവീനർ പി.കെ ശിവദാസൻ ട്രഷറർ ആയി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144223/country-withus-iam-moving-support-nanus-family)