---
title: "#PukasaConference  | പുകസ സമ്മേളനം ; അനീതിക്കെതിരെ  മിണ്ടിക്കൊണ്ടേയിരിക്കുമെന്ന  പ്രഖ്യാപനവുമായി അവർ ഒത്തുചേർന്നു"
english_title: "#PukasaConference #came together #declaration# would #notkeep #silent #against #injustice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144251/pukasa-conference-they-came-together-with-a-declaration-that-they-would-not-keep-silent-against-injustice-new"
published_at: "2023-09-06T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f82f0b81ee5_pukasa.jpg"
keywords: []
---

# #PukasaConference  | പുകസ സമ്മേളനം ; അനീതിക്കെതിരെ  മിണ്ടിക്കൊണ്ടേയിരിക്കുമെന്ന  പ്രഖ്യാപനവുമായി അവർ ഒത്തുചേർന്നു

> **Lead Summary:** **നാദാപുരം :** **[**വിദ്വേഷത്തിൻ്റെയും, വെറുപ്പിൻ്റെയും രാഷ്ടീയം പ്രചരിപ്പിക്കന്നവർ ഗ്രന്ഥശാലകൾക്ക് വിലക്കേർപ്പെടുത്തുന്ന പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്ന കെട്ട കാലത്ത് ജീവൻ പോയാലും അനീതിക്കെതിരെ മിണ്ടിക്കൊണ്ടേയിരിക്കുമെന്ന പ്രഖ്യാപനവുമായി നാദാപുരത്തെ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു.

## Article Content

**നാദാപുരം :** **[**വിദ്വേഷത്തിൻ്റെയും, വെറുപ്പിൻ്റെയും രാഷ്ടീയം പ്രചരിപ്പിക്കന്നവർ ഗ്രന്ഥശാലകൾക്ക് വിലക്കേർപ്പെടുത്തുന്ന പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്ന കെട്ട കാലത്ത് ജീവൻ പോയാലും അനീതിക്കെതിരെ മിണ്ടിക്കൊണ്ടേയിരിക്കുമെന്ന പ്രഖ്യാപനവുമായി നാദാപുരത്തെ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു.

പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ സമ്മേളനത്തിന് വാണിമേൽ പരപ്പുപാറയിൽ തുടക്കമായി. പു.ക.സ സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.

എ കെ പീതാംബരൻ മാസ്റ്റർ പതാക ഉയർത്തി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ എ പുരുഷൻ കടലുണ്ടി, ഗുലാബ് ജാൻ, സുരേഷ് കൽപ്പത്തൂർ, പി.പി ചാത്തു, ഡോ.മിനി പ്രസാദ്, പി.പി സജിത്ത് കുമാർ, വി.രാജീവ് എന്നിവർ സംസാരിച്ചു.ടി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144251/pukasa-conference-they-came-together-with-a-declaration-that-they-would-not-keep-silent-against-injustice-new)