---
title: "#vanithaleague | ചുവട് 23 ; നരിക്കാട്ടേരിയിൽ  ശാഖ വനിതാലീഗ്  സംഗമം സംഘടിപ്പിച്ചു "
english_title: "#chuvad'23  #Narikatteri  #Women'sSangamam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144389/chuvad23-narikatteri-womenssangamam-new"
published_at: "2023-09-06T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8ac3c4d4a7_chuvad.jpg"
keywords: []
---

# #vanithaleague | ചുവട് 23 ; നരിക്കാട്ടേരിയിൽ  ശാഖ വനിതാലീഗ്  സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** നരിക്കാട്ടേരി ശാഖ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ വനിതാ ലീഗ് സംഗമം 'ചുവട് '23 ' സംഘടിപ്പിച്ചു. നരിക്കാട്ടേരി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് ഐ യു എം എൽ ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നരിക്കാട്ടേരി ശാഖ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ വനിതാ ലീഗ് സംഗമം 'ചുവട് '23 ' സംഘടിപ്പിച്ചു. നരിക്കാട്ടേരി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് ഐ യു എം എൽ ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു.

മുഹസിന സ്വാഗതം പറഞ്ഞു . നൗഷിദ ഇ വി അധ്യക്ഷത വഹിച്ചു. ഒപ്പം അബ്ദുൽ ജലീൽ ബാലുശ്ശേരിയും, നാദാപുരം മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് കുണ്ടിൽ സൈനബയും മക്കളെ ലഹരി മുക്തമാക്കുക എന്ന വിഷയത്തിൽ പാരന്റിംഗ്‌ ക്ലാസ് എടുത്തു.

നാദാപുരം പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ സിറാജ് സംഘടനാ ശില്പശാലയെ കുറിച്ച് സംസാരിച്ചു. സുബൈദ ടി കെ, കെ റംല ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. വാർഡ് മെമ്പർ എ.കെ. .

സുബൈർ മാസ്റ്റർ, പി. ഇബ്രാഹീം, കെ. ജമാൽ , വി. ഷംസീർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ ശബിന നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144389/chuvad23-narikatteri-womenssangamam-new)